Kerala

പലചരക്ക് കട കുത്തിത്തുറന്ന് കള്ളൻ അടിച്ചു മാറ്റി; സി​ഗരറ്റ്, വെളിച്ചെണ്ണ, 35,000 രൂപ…അന്വേഷണം

തിരുവനന്തപുരം: വെള്ളറടയിലും പരിസരങ്ങളിലും മോഷണം വ്യാപകമെന്ന് പരാതി. ഒരു മാസത്തിനുള്ളിൽ ചെറുതും വലുതുമായ 20 ലേറെ കവർച്ചകളാണ് പ്രദേശത്ത് നടന്നത്. കഴിഞ്ഞ ദിവസം കാരമൂട് ജങ്ഷനിൽ പ്രവർത്തിക്കുന്ന ലതയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കട രാത്രി കുത്തിത്തുറന്ന് പണവും കടയിലെ പല സാധനങ്ങളും കവർന്നു.ലതയുടെ പലചരക്ക് കടയിൽ ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കടയിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ പാക്കറ്റുകൾ മുഴുവനും കവർന്നു. കൂടാതെ ബീഡി, സിഗരറ്റ് തുടങ്ങിയ നിരവധി സാധനങ്ങൾ കള്ളൻ അടിച്ചു മാറ്റിയിട്ടുണ്ട്. കടയിൽ സൂക്ഷിച്ച 35000 രൂപയും കാണാനില്ല. നേരത്തെയും ഇതേ സ്ഥാപനത്തിൽ മോഷണം നടന്നിരുന്നു. എന്നാൽ പ്രതിയെ പിടികൂടാനായിട്ടില്ല.

പ്രദേശത്ത് മറ്റ് ചില സ്ഥാപനങ്ങളിലും വീടുകളിലുമാണ് ഒരു മാസത്തിനിടെ കവർച്ച നടന്നത്. കൂടുതലും പൂട്ടിക്കിടക്കുന്ന വീടുകൾ ലക്ഷ്യമിട്ടാണ് കവർച്ച നടന്നത്. കവർച്ച നടക്കുമ്പോഴെല്ലാം പൊലീസ് പ്രദേശത്തെ സിസിടിവി നിരീക്ഷിച്ചെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല. ലതയുടെ കടയിലെ മോഷണത്തിന് പിന്നാലെ പൊലീസ് എത്തി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.