കൽപ്പറ്റയ്ക്ക് പിന്നാലെ കണിയാമ്പറ്റയിലും പത്താം ക്ലാസ്സ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം.കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.ഇന്നലെ ഉച്ചയോടെ വില്ലേജ് ഓഫീസ് റോഡിന് സമീപത്ത് വച്ചാണ് സംഭവം.കുട്ടിയെ മുള്ളുവേലിയിൽ കിടത്തി ചവിട്ടുകയും തലയിൽ മർദ്ദിക്കുകയും ചെയ്തു.പ്രാണരക്ഷാർത്ഥം കുട്ടി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കമ്പളക്കാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.മർദ്ദിക്കുന്ന ദൃശ്യങ്ങൾ വിദ്യാർത്ഥികൾ പകർത്തിയെങ്കിലും പോലീസിൽ പരാതി നൽകിയതോടെ ഡിലീറ്റ് ചെയ്തെന്ന് പരിക്കേറ്റ വിദ്യാർത്ഥിയുടെ മാതാവ്.














