സ്വർണവിലയിൽ ഇങ്ങനെയൊരു വർധന ചരിത്രത്തിൽ ഇതാദ്യം. ഇന്ന് ഒറ്റദിവസം സംസ്ഥാനത്ത് പവന് കൂടിയത് 8,640 രൂപ! ഗ്രാമിന് 1,080 രൂപയും. ഇത്രയും വർധന ഇതിനു മുൻപുണ്ടായിട്ടില്ല. പവൻവില 1,31,160 രൂപയിലെത്തി. ജിഎസ്ടിയും (3%), പണിക്കൂലിയും (മിനിമം 10%), ഹോൾമാർക്ക് ഫീസും (53.10 രൂപ) ചേരുമ്പോൾ വാങ്ങൽവില ഒറ്റപവൻ ആഭരണത്തിന് 1.40 ലക്ഷം രൂപയിലധികം വരും. 16,395 രൂപയാണ് ഗ്രാം വില.














