തിരുവനന്തപുരം∙ അടുത്ത മാസം മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ കാശ് കൊടുത്താല്‍ മദ്യം കിട്ടില്ല. ഫെബ്രുവരി 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനത്തിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് ബെവ്‌കോ എംഡി നിര്‍ദേശം നല്‍കി. മാർച്ച് 15 മുതൽ ഇത് നിർബന്ധമാക്കും.
അന്നേ ദിവസം മുതല്‍, നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം, സെമി-പ്രീമിയം കൗണ്ടറുകള്‍ ഒഴിവാക്കി സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടര്‍, പോപ്പുലര്‍ ബ്രാന്‍ഡ് കൗണ്ടര്‍ (ലോക്കല്‍ കൗണ്ടര്‍) എന്നിവ മാത്രം പ്രവര്‍ത്തിക്കേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം, പണമിടപാടുകള്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നത് ഇടപാടുകാരും ജീവനക്കാരും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.














