പട്ടാമ്പി: ലോട്ടറി കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നയാള്‍ പിടിയില്‍. പത്തനംതിട്ട ആനപ്പാറ ബിജു(54) ആണ് പട്ടാമ്പി പൊലീസിന്റെ പിടിയിലായത്. ഒട്ടേറെ മോഷണകേസുകളില്‍ പ്രതിയാണ് ബിജു. ഡിസംബര്‍ 21ന് പട്ടാമ്പിയിലെ സൗമ്യ ലോട്ടറി ഏജന്‍സിസ് കുത്തിത്തുറന്ന് ലോട്ടറി മോഷ്ടിച്ചിരുന്നു.
മോഷ്ടിച്ച ലോട്ടറികളില്‍ സമ്മാനവും അടിച്ചു. ഇവ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് മാറ്റി പണമാക്കിയിരുന്നു. ചെറുപ്പം മുതല്‍ ലോട്ടറി എടുക്കുന്നത് ശീലമാക്കിയിരുന്ന പ്രതി അതിനു കഴിയാതെ വന്നതോടെയാണ് ലോട്ടറിമോഷണം ആരംഭിച്ചത് .കണ്ണൂര്‍, എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളില്‍ പ്രതിക്കെതിരെ മോഷണക്കേസകളുണ്ട്.














