Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

മിൽമ പാലിൽ മുഴുവൻ പാൽപ്പൊടിയല്ല, ചെറിയ അളവിൽ മാത്രമാണ് ചേർക്കുന്നത് – മിൽമ ചെയർമാൻ കെ.എസ്.മണി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പാലിൽ മുഴുവൻ പാൽപ്പൊടി ആണെന്നു പറയുന്നത് മിൽമയുടെ വിശ്വാസം നഷ്ടപ്പെടുത്താനും തകർക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു മിൽമ ചെയർമാൻ കെ.എസ്.മണി.

കേരളത്തിൽ വിൽക്കുന്ന പശുവിൻ പാലിന് എഫ്.എസ്.എസ്.എ. ആക്ട് പ്രകാരം 8.5 എസ്.എൻ.എഫും 3 ഫാറ്റും വേണം. നമ്മുടെ നാട്ടിൽ നിന്ന് ലഭിക്കുന്ന പാലിന്റെ ശരാശരി എസ്.എൻ.എഫ്. 8.4 ആണ്. ഈ നിലവാരത്തിൽ വിപണിയിൽ എത്തിച്ചാൽ മിൽമ എം.ഡി. ക്കും ചെയർമാനും എതിരേ വരെ കേസ് വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമുക്ക് കുറവുള്ള ഒരു ശതമാനം പരിഹരിക്കാൻ പാൽപ്പൊടി ചേർക്കുന്നുണ്ട്. ഇനി പാൽപ്പൊടി വേണ്ടാത്തവർക്ക്‌ 8.4 എസ്.എൻ.എഫ്. 3 ഫാറ്റ് അടങ്ങിയ പാൽ ലഭ്യമാണ്, അത്‌ ഉപയോഗിക്കാം. പാലിൽനിന്ന് വെള്ളം ഒഴിവാക്കി ഉണക്കിയെടുക്കുന്നതാണ് പാൽപ്പൊടി. ലാഭം മാത്രം മുന്നിൽക്കണ്ട് പ്രവർത്തിക്കുന്ന സ്ഥാപനം അല്ല മിൽമ. ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുന്നതാണ് മിൽമയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.മിൽമ പാലിന്റെ ഗുണത്തെക്കുറിച്ച ആരും ആകുലപ്പെടേണ്ട. ക്ഷീരകർഷകരിൽനിന്ന് ലഭിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കിയാണ് അവർക്ക് അതിന്റെ വില കൊടുക്കുന്നതെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ‘മാറുന്നകാലം മായാത്ത നന്മ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രിയും മിൽമ ചെയർമാനും.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *