Kerala

MLA എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമ ആവൂ; ചിരി പടര്‍ത്തി മുന്‍മന്ത്രിയുടെ കുറിപ്പ്

തിരുവനന്തപുരം: നിയമസഭ വളപ്പില്‍ വെച്ച് ഒരു വാച്ച് ആന്റ് വാര്‍ഡില്‍ നിന്നും നേരിട്ട അനുഭവം രസകരമായി വിവരിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ മാത്യു ടി തോമസ്. നിയമസഭയില്‍ ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്തപ്പോഴുണ്ടായ സംഭവമാണ് മാത്യു ടി തോമസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.

ഇവിടെ എംഎല്‍എമാരുടെ വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ എന്നാണ് വാച്ച് ആന്റ് വാര്‍ഡ് അംഗം വന്ന് വിനയത്തോടെ പറഞ്ഞത്. നിയമസഭാംഗങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലേ എന്നു ചോദിച്ചപ്പോള്‍, എംഎല്‍എമാരുടെ വാഹനം മാത്രമേ പറ്റൂ എന്നായിരുന്നു മറുപടി.MLA എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ ഡ്രൈവര്‍ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് എന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷന്‍ കൂടിയായ ഞാന്‍ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നു. മാത്യു ടി തോമസ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:ഞാന്‍ 2018 മുതല്‍ ഉപയോഗിക്കുന്ന കാറാണിത്. 2¼ ലക്ഷം കി മി ഓടിക്കഴിഞ്ഞു. ഇന്ന് നിയമസഭയില്‍ ചെന്ന് പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എന്നെ അത്ര പരിചയം ഇല്ലാത്ത ഒരു വാച്ച് & വാര്‍ഡ്, ഡ്രൈവര്‍ സീറ്റില്‍ ഇരിക്കയായിരുന്ന എന്നോട് വളരെ വിനയത്തോടെ പറഞ്ഞു.. ‘ഇവിടെ MLAമാരുടെ വാഹനങ്ങള്‍ക്കു മാത്രേ പാര്‍ക്കിങ് അനുവദിക്കൂ’നിയമസഭ അംഗങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലേ എന്ന എന്റെ ചോദ്യത്തിന് ഉടനെ മറുപടി വന്നു.., MLA മാരുടെ വാഹനം മാത്രമേ പറ്റു.MLA എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ എന്റെ ഡ്രൈവര്‍ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് എന്ന് ഇന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷന്‍ കൂടിയായ ഞാന്‍ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.