Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 5 ദിവസം പ്രവൃത്തി ദിനം; അംഗീകരിച്ച് സംഘടനകള്‍

Wayanad News Daily Desk
ADVERTISEMENT • പരസ്യം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുന്നത് സര്‍വീസ് സംഘടനകള്‍ തത്വത്തില്‍ അംഗീകരിച്ചു. ജീവനക്കാര്‍ക്ക് ഞായറിന് പുറമേ ശനിയാഴ്ച കൂടി അവധി നല്‍കുന്നതാണ് പുതിയ പരിഷ്‌കാരം. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പ്രതിദിന പ്രവൃത്തി സമയം കൂട്ടുന്ന കാര്യത്തിലും എതിര്‍പ്പില്ലെന്ന നിലപാടിറിയിച്ചെജ്കിലും പൊതു അവധികളും കാഷ്വല്‍ ലീവുകളും വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ സംഘടനാ പ്രതിനിധികള്‍ കടുത്ത എതിര്‍പ്പ് അറിയിച്ചു.

പ്രത്യേക ജോലി സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തില്‍ പ്രത്യേക തീരുമാനം വേണമെന്നും ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രാഥമിക ചര്‍ച്ചയും അഭിപ്രായ ശേഖരണവുമാണ് നടന്നതെന്നും സര്‍ക്കാര്‍ ആലോചിച്ച ശേഷം അവധി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ തുടര്‍ ചര്‍ച്ചയാകാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ഭരണപരിഷ്‌കാര കമീഷന്‍ റിപ്പോര്‍ട്ടിന്റെയും ശമ്പള പരിഷ്‌കരണ കമീഷന്‍ റിപ്പോര്‍ട്ടിന്റെയും ചുവടുപിടിച്ചാണ് ആഴ്ചയില്‍ രണ്ട് ദിവസം ഓഫിസുകള്‍ക്ക് അവധി നല്‍കുന്നതിനെക്കുറിച്ച് ആലോചന സജീവമാക്കുന്നത്. മുമ്പും സമാന ആലോചനകളുണ്ടായെങ്കിലും ചില നിബന്ധനകളില്‍ തട്ടി ചര്‍ച്ച വഴിമുട്ടുകയും നീക്കം ഉപേക്ഷിക്കുകയുമായിരുന്നു.മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കും വിധമായിരുന്നു അന്നത്തെ ചര്‍ച്ച. ജീവനക്കാരുടെ കാഷ്വല്‍ ലീവ് കുറയുമെന്ന ഉപാധി വെച്ചതോടെയാണ് സര്‍വിസ് സംഘടനകളുടെ എതിര്‍പ്പുണ്ടായത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *