മാനന്തവാടി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മാനന്തവാടി പായോട് കാലായിൽ സിജോ (35) ആണ് അന്തരിച്ചത്.കഴിഞ്ഞ മാസം ഒമ്പതാം തീയതി മാനന്തവാടി ബിഷപ്‌സ് ഹൗസിനു സമീപം വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് സിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തോമസ് – മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. ലിജോ സഹോദരനാണ്.സംസ്‌കാര ശുശ്രൂഷകൾ:മൃതദേഹം നാളെ (ജൂൺ 21, ഞായർ) ഉച്ചകഴിഞ്ഞ് 3.30-ന് തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ സംസ്‌കരിക്കും.














