Kerala

ആൺസുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; മുറിയിൽ കണ്ടത് തൂങ്ങിനിൽക്കുന്ന ചിന്നുവിനെ, അന്വേഷണം തുടങ്ങി പൊലീസ്

കാസര്‍കോട് ∙ തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ ആൺസുഹൃത്ത് റൂമിലെത്തി നോക്കിയപ്പോഴാണ് സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ചിന്നു പാപ്പുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയാണ് സുഹൃത്ത് മറ്റൊരാളോടൊപ്പം റൂമിലെത്തിയത്. തൂങ്ങിയ നിലയിൽ കണ്ടതോടെ ഇയാൾ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ പരിസരത്തുള്ളവരും എത്തി ചിന്നുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു എന്നാണ് വിവരം.

ചിന്നുവിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് വിവരം. നാല് വയസ്സുള്ള മകൻ ചിന്നുവിന്റെ പിതാവിന്റെ കൂടെയാണ് താമസിക്കുന്നത്. ആദൂർ ആലന്തടുക്കയിലെ ഗംഗാധരനാണ് രേഷ്മയുടെ പിതാവ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.