Listen live radio

തോട്ടം മേഖലയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി; മൈക്രോ ഫിനാന്‍സിങ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇളവ്

after post image
0

- Advertisement -

ന്യൂഡല്‍ഹി: തോട്ടം മേഖലയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. തോട്ടം മേഖലയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. തിങ്കളാഴ്ച മുതലാണ് ഇളവ്. സുഗന്ധ വ്യഞ്ജന തോട്ടങ്ങളും തെങ്ങിന്‍ തോപ്പുകളും ഇളവിന്റെ പരിധിയില്‍പ്പെടുത്തി.
വന വിഭവങ്ങള്‍ ശേഖരിക്കുന്നതിന് ആദിവാസി വിഭാഗങ്ങള്‍ക്ക് അനുമതി നല്‍കി. ബാങ്ക് ഇതര മൈക്രോ ഫിനാന്‍സിങ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇളവ് വരുത്തി. ഗ്രാമീണ മേഖലയില്‍ ഇലക്ട്രിക്, കേബിള്‍ ജോലികളും നടത്താം.

Leave A Reply

Your email address will not be published.