ബെംഗളൂരു ∙ വിജ്ഞാന നഗറിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി. നാവികസേനയിൽനിന്നു വിരമിച്ച നവീൻ ചന്ദ്ര ഭട്ട്(60), ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് ഫ്ലാറ്റിനുള്ളിൽ വച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 33 വയസ്സുള്ള രോഹൻ ചന്ദ്ര ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബതർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
കത്തികൊണ്ടു കുത്തിയ ശേഷം രോഹൻ മാതാപിതാക്കളെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ രക്തം വാർന്നതിനാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും ദമ്പതികൾ മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. ഇവരുടെ മകൾ യുഎസിലാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മകൾ വന്നശേഷം പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾ ആരംഭിക്കാനാണ് പൊലീസ് തീരുമാനം.














