Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

‘ചതിയൻ, കൊലപാതകി; തെളിവായി ഒരു വിഡിയോ എന്റെ പക്കലുണ്ട്’: വീണ്ടും വിവാഹിതനായ പാക്ക് താരത്തിനെതിരെ മുൻ ഭാര്യ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ലഹോർ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ താരം ഇമാദ് വസീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്. പുനർവിവാഹിതനായ കാര്യം 37 വയസ്സുകാരനായ ഇമാദ് വസീം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മുൻ ഭാര്യ രംഗത്തെത്തിയത്. ഇമാദിനെ ‘വഞ്ചകൻ, കുടുംബം തകർക്കുന്നയാൾ, കൊലപാതകി’ എന്നൊക്കെ ആക്ഷേപിച്ചുകൊണ്ടാണ് സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ പങ്കുവച്ചത്. ഇമാദ് കാരണം താനും കുട്ടികളും അനുഭവിച്ച കഷ്ടപ്പാടുകൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

‘‘2023 ഡിസംബറിൽ, ലഹോറിൽ വച്ച് അയാൾ എന്നെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. അയാൾ ഒരു കൊലപാതകിയാണ്, അത് തെളിയിക്കുന്ന ഒരു വിഡിയോ എന്റെ പക്കലുണ്ട്. അയാൾ എന്നെ ചതിച്ചു. ഇസ്‍ലാമാബാദ് യുണൈറ്റഡ് ഒരു കൊലപാതകിക്കും വഞ്ചകനും അവസരം നൽകി.അവരെ ബഹിഷ്കരിക്കണം. ഒരു വഞ്ചകനും കൊലപാതകിയും രക്ഷപ്പെടരുത്‌.’’– സാനിയ അഷ്ഫാഖ് മറ്റൊരു പോസ്റ്റിൽ എഴുതി.2019ൽ വിവാഹിതരായ ഇമാദും സാനിയയും കഴിഞ്ഞ ഡിസംബറിലാണ് ഔദ്യോഗികമായി വിവാഹമോചിതരായത്. ഇരുവർക്കും മൂന്നു കുട്ടികളുണ്ട്. രണ്ടാമതും വിവാഹിതനായ വിവരം ഇമാദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇൻഫ്ലുൻസറും അഭിഭാഷകയുമായ നൈല രാജയെയാണ് ഇമാദ് വിവാഹം കഴിച്ചത്. 2025 ജൂലൈയിൽ ഇരുവരെയും ഒരുമിച്ച് ലണ്ടനിൽ വച്ച് ഒരുമിച്ച് കണ്ടിരുന്നു. ഡിസംബറിൽ വിവാഹമോചന വാർത്തയ്ക്കു പിന്നാലെയും ഇമാദിനെതിരെ സാനിയ രംഗത്തെത്തിയിരുന്നു. താൻ ഗർഭിണിയായിരുന്ന സമയത്താണ് ഇമാദ് തന്നെ ചതിച്ചതെന്നാണ് സാനിയ അന്ന് ആരോപിച്ചത്. മറ്റൊരു സ്ത്രീയുടെ ഇടപെടലിനെ തുടർന്നാണ് ഇമാദ് താനുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും സാനിയ ആരോപിച്ചു.

ഈ ആരോപണങ്ങളോട് ഇമാദ് വസീം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സാനിയയുടെ വെളിപ്പെടുത്തലുകൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ സാനിയ പങ്കുവച്ച പോസ്റ്റുകൾ നിമിഷങ്ങൾക്കകം വൈറലായി. 2015 മുതൽ 2024 വരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ കളിച്ച ഓൾറൗണ്ടർ താരമാണ് ഇമാദ് വസീം. പാക്കിസ്ഥാനായി 75 ട്വന്റി20കളിലും 55 ഏകദിനങ്ങളിലും കളിച്ചു. 2024ലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *