Listen live radio

സ്വര്‍ണ്ണക്കടത്ത് കേസ്: പല ഇടപാടുകള്‍ക്കും കമ്മിഷന്‍ കിട്ടിയെന്ന് കോടതിയില്‍ സ്വപ്‌നയുടെ മൊഴി; 4 കോടിവരെ കമ്മിഷന്‍ പറ്റിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

after post image
0

- Advertisement -

കൊച്ചി: സ്വര്‍ണക്കടത്തില്‍ ഉന്നതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതിന് സൂചന ലഭിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരുടെ പങ്ക് വിദമായി അന്വേഷിക്കണമെന്നും ഇഡി ആവശ്യപ്പെട്ടു. സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ലൈഫ് മിഷന്‍ കരാറുകാരനോട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കാണാന്‍ കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടതായും എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കി
അതേസമയം, പല ഇടപാടുകളിലും തനിക്ക് കമ്മിഷന്‍ കിട്ടിയിട്ടുണ്ടെന്ന് സ്വപ്ന കോടതിയില്‍ സമ്മതിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറുകാരന്‍ കോണ്‍സല്‍ ജനറലിന് പണം നല്‍കിയെന്നും ഈ പണമാണ് കോണ്‍സല്‍ ജനറല്‍ തനിക്ക് നല്‍കിയതെന്നും സ്വപ്ന കോടതിയില്‍ വ്യക്തമാക്കി. ഇതാണ് ലോക്കറില്‍ നിന്ന് കണ്ടെടുത്തതെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കളളപ്പണമല്ലെങ്കില്‍ ലോക്കറില്‍ സൂക്ഷിച്ചതെന്തിനായിരുന്നു എന്ന് കോടതി ചോദിക്കുകയും ചെയ്തു.
ഒ​രു​കോ​ടി​ ​ക​മ്മി​ഷ​ന്റെ​ ​വി​വ​ര​ങ്ങ​ളാ​ണ് ​സ്വ​പ്‌​ന​ ​വെ​ളി​പ്പെ​ടു​ത്തി​യ​തെ​ങ്കി​ലും​ ​അ​ത് ​നാ​ലു​കോ​ടി​ ​വ​രു​മെ​ന്നാ​ണ് ​ഇ.​ഡി​ ​പ​റ​യു​ന്ന​ത്.​ ​വ​ട​ക്കാ​ഞ്ചേ​രി​ ​പ​ദ്ധ​തി​ക്കു​ ​പു​റ​മെ​ ​യു.​എ.​ഇ​ ​കോ​ണ്‍​സു​ലേ​റ്റി​ന്റെ​ 20​ ​കോ​ടി​യു​ടെ​ ​നി​ര്‍​മ്മാ​ണ​ക്ക​രാ​റും​ ​യൂ​ണി​ടെ​ക്കി​നാ​ണ്.​ ​ഇ​ങ്ങ​നെ​യാ​ണ് ​ക​മ്മി​ഷ​ന്‍​ ​നാ​ലു​കോ​ടി​യാ​യ​ത്.​ 3.78​ ​കോ​ടി​യു​ടെ​ ​കോ​ഴ​യി​ട​പാ​ട് ​ന​ട​ന്ന​താ​യും​ ​ഇ​തി​ലൊ​രു​ഭാ​ഗം​ ​ദു​ബാ​യി​ല്‍​ ​ദി​ര്‍​ഹ​മാ​യി​ ​ന​ല്‍​കി​യെ​ന്നും​ ​വി​വ​ര​മു​ണ്ട്.​ ​ആ​രോ​പ​ണ​വി​ധേ​യ​നാ​യ​ ​ഒ​രു​ ​പ്ര​മു​ഖ​ന് ​പ​ണം​ ​ല​ഭി​ച്ച​താ​യും​ ​ഇ.​ഡി​ക്ക് ​വി​വ​രം​കി​ട്ടി.​ ​ദു​ബാ​യി​ല്‍​ ​ന​ല്‍​കി​യ​ ​പ​ണം​ ​ഹ​വാ​ലാ​മാ​ര്‍​ഗ​ത്തി​ല്‍​ ​കേ​ര​ള​ത്തി​ലെ​ത്തി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും​ ​ഇ​ത് ​സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് ​ഉ​പ​യോ​ഗി​ച്ചോ​യെ​ന്നും​ ​അ​ന്വേ​ഷി​ക്കും.

Leave A Reply

Your email address will not be published.