Listen live radio

യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

after post image
0

- Advertisement -

കാസര്‍ഗോഡ്: കുമ്പളയില്‍ യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ടോടെ കാണാതായ റോഷന്‍, മണി എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇരുവരും കുമ്പള കുണ്ടന്‍കരയടുക്ക സ്വദേശികളാണ്.
കുമ്പള നായ്ക്കാപ്പില്‍ ഹരീഷ് കുത്തേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാത്രി കുത്തേറ്റ നിലയില്‍ റോഡില്‍ കിടന്ന ഹരീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കേസില്‍ പ്രതിയാക്കപ്പെട്ടേക്കാം എന്ന പേടിയായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

Leave A Reply

Your email address will not be published.