Listen live radio

പഞ്ചായത്ത് പ്രസിഡന്റായ ഭാര്യയുടെ മുഖത്തേക്ക് ആസിഡൊഴിച്ചു: ഭര്‍ത്താവ് കസ്റ്റഡിയില്‍

after post image
0

- Advertisement -

ഇടുക്കി: ഇടുക്കി വാത്തിക്കുടിയില്‍ ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയുടെ മുഖത്താണ് ഭര്‍ത്താവ് അനില്‍ ആസിഡ് ഒഴിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.
ഗുരുതര പരുക്കേറ്റ ശ്രീജ തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് അനിലിനെ മുരിക്കാശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് വൈകുന്നേരത്തോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് ഉച്ചയ്ക്കു ശേഷം വീട്ടിലെത്തിയ ശ്രീജയ്ക്കു നേരെ ഭര്‍ത്താവ് ആസിഡ് ഒഴിക്കുകയായിരുന്നു. ശ്രീജയുടെ മുഖത്തും ശരീര ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്.

Leave A Reply

Your email address will not be published.