Listen live radio

സംസ്ഥാനത്ത് വഴിയോര മീന്‍ കച്ചവടത്തിന് വീണ്ടും വിലക്ക്

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് വഴിയോര മീന്‍ കച്ചവടത്തിന് വീണ്ടും വിലക്കേര്‍പ്പെടുത്തി. വഴിയോരക്കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റുകളിലേക്ക് മാറണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിര്‍ദേശം.
തദ്ദേശവകുപ്പുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചന്തകള്‍ തുറക്കാനും തീരുമാനമായി. ഏതെങ്കിലും സ്ഥലത്ത് പുതുതായി വിപണന കേന്ദ്രം വേണമെങ്കില്‍ ഗ്രാമ-ബ്ലോക്ക്-പഞ്ചായത്തുകള്‍ക്ക് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാം. ഏതെങ്കിലും ചന്തകള്‍ തുറക്കുന്നില്ലെങ്കില്‍ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു. ഒരു മാസത്തില്‍ ഏറെയായി അടഞ്ഞു കിടക്കുന്ന ചമ്ബക്കര മത്സ്യ മാര്‍ക്കറ്റ് തുറക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ വ്യക്തമായ നടപടി ക്രമങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ആഴ്ച തന്നെ മാര്‍ക്കറ്റ് തുറക്കും.
കൊച്ചി കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ഹെല്‍ത്ത്, പൊലീസ്, റവന്യൂ വകുപ്പുകളും മാര്‍ക്കറ്റ് പ്രതിനിധികളും ഉള്‍പ്പെട്ട സമിതിയാണ് മാര്‍ക്കകറ്റ് തുറന്നു പ്രവര്‍ത്തിക്കുമ്ബോള്‍ അവശ്യമായ നടപടിക്രമങ്ങള്‍ ഒരുക്കുക.

Leave A Reply

Your email address will not be published.