Listen live radio

പ്ലസ് വണ്‍ ഏകജാലക പ്രവേശനം: മൊബൈല്‍ നമ്പര്‍ തിരുത്താന്‍ അവസരം

after post image
0

- Advertisement -

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലകം പ്രവേശന നടപടികളുടെ അപേക്ഷാ സമയത്ത് തെറ്റായ മൊബൈല്‍ നമ്പര്‍ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് നമ്പര്‍ തിരുത്താന്‍ അവസരം. അപേക്ഷ സമയത്ത് അപേക്ഷകര്‍ രണ്ട് സ്ഥലത്താണ് മൊബൈല്‍ നമ്പര്‍ നല്‍കേണ്ടത്. തെറ്റായ നമ്പര്‍ നല്‍കിയവര്‍ക്ക് ഒ.ടി.പി ഉണ്ടാക്കി ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് പാസ് വേര്‍ഡ് സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അത്തരം അപേക്ഷകര്‍ക്ക് ശരിയായ മൊബൈല്‍ നമ്പര്‍ നല്‍കുന്നതിനും അപേക്ഷിച്ചതിന് ശേഷം നമ്പര്‍ മാറിയിട്ടുണ്ടങ്കില്‍ പുതിയ നമ്പര്‍ നല്‍കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. ഓഗസ്റ്റ് 20 വരെയാണ് സമയം അനുവദിച്ചത്.
അപേക്ഷകര്‍ അപേക്ഷ നമ്പര്‍, രജിസ്റ്റര്‍ നമ്പര്‍, പാസായവര്‍ഷം, ജനന തിയതി, ശരിയായ മൊബൈല്‍ നമ്പര്‍, അപേക്ഷകനും രക്ഷിതാവും ഒപ്പിട്ട അപേക്ഷ എന്നിവ സ്‌കാന്‍ ചെയ്ത് Ictcelldhse@gmail.com എന്ന ഇ മെയിലില്‍ അയക്കണം. മെയിലില്‍ വരുന്ന മറുപടി അനുസരിച്ച് അപേക്ഷ തിരുത്തല്‍ വരുത്തുന്നതിനും ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് പാസ് വേര്‍ഡ് ഉണ്ടാക്കുന്നതിനും സാധിക്കും.
അപേക്ഷയില്‍ ശരിയായ വിവരങ്ങള്‍ നല്‍കിയവര്‍ ട്രയല്‍ അലോട്ട്മെന്റ് വരുന്ന ആഗസ്റ്റ് 24ന് മുമ്പ് ക്യാന്‍ഡിഡേറ്റ് ലോഗിന്‍ നടത്തി പാസ് വേര്‍ഡ് ഉണ്ടാക്കിയിരിക്കണം. തുടര്‍ന്ന് വരുന്ന എല്ലാ പ്രക്രിയകള്‍ക്കും ഈ പാസ്വേഡാണ് ഉപയോഗിക്കേണ്ടത്. എങ്കില്‍ മാത്രമേ ട്രയല്‍ അലോട്ട്മെന്റ് പരിശോധന, ഓപ്ഷന്‍ മാറ്റല്‍, സ്‌കൂള്‍ പുന:ക്രമീകരണം, പ്രവേശന സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യല്‍, ഫീസ് അടക്കല്‍ എന്നിവ സാധ്യമാകൂ.

Leave A Reply

Your email address will not be published.