Listen live radio

ആഗസ്റ്റ് 19 പി കൃഷ്ണപ്പിള്ള അനുസ്മരണം നടത്തി

after post image
0

- Advertisement -

കല്‍പ്പറ്റ: ആഗസ്റ്റ് 19 പി കൃഷ്ണപ്പിള്ള അനുസ്മരണ ദിനത്തിന്റെ ഭാഗമായി സിപിഐഎം പ്രവർത്തകർ പതാക ഉയർത്തലും പ്രഭാതഭേരിയും നടത്തി. ബ്രാഞ്ച് തലം മുതൽ ജില്ലാകമ്മിറ്റി ഓഫീസ് വരെയുള്ള കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി അനുസ്മരണ ദിനം ആചരിച്ചു. സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.റഫീഖ് പതാക ഉയർത്തി. സിപിഐഎം വൈത്തിരി ഏരിയാ കമ്മിറ്റി ഓഫീസിൽ സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പതാക ഉയർത്തി.

Leave A Reply

Your email address will not be published.