Friday, 23 October 2026
|
വയനാട് • കേരളം
TRENDING
▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

അച്ഛന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും അമ്മയുണ്ടായിരുന്നു ! ഈ പുരസ്കാരം അമ്മയ്ക്ക് – വിനീത് ശ്രീനിവാസൻ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

നടൻ ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയിലെ നികത്താനാവാത്ത വലിയൊരു ശൂന്യതയാണ്. ഒട്ടേറ മികച്ച സിനിമകൾ മലയാളിക്ക് സമാനിച്ച പ്രതിഭ. അദ്ദേഹത്തിന്റെ സംഭാവനങ്ങൾ തിരിച്ചറിഞ്ഞാണ് കഴിഞ്ഞ ദിവസം ഫിലിംഫെയർ സൗത്ത് അവാർഡ്സിൽ ശ്രീനിവാസനെ ലൈഫ് ടൈം അച്ചീവ്മെന്റ് വൽകി ആദരിച്ചത്. ഭാര്യ വിമലയും മകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

ശേഷം അമ്മയെ കുറിച്ച് വിനീത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഹൃദയസ്പർശിയാണ്. ശ്രീനിവാസന് ലഭിച്ച പുരസ്കാര ശിൽപം സന്തോഷത്തോടെ കയ്യിൽ പിടിച്ച് ഇരിക്കുന്ന അമ്മയുടെ ചിത്രം വിനീത് പങ്കുവെച്ചു.

വളരെയധികം വിജയിയായ ആ മനുഷ്യന്റെ പിന്നിൽ ഈ സ്ത്രീ ഉണ്ടായിരുന്നു. എപ്പോഴും ഈ സ്ത്രീയുണ്ടായിരുന്നു. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അമ്മയ്ക്കുള്ളതാണ്. വിനീത് ശ്രീനിവാസൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ശ്രീനിവാസനും പ്രശസ്ത സിനിമാ പ്രതിഭ ശ്രീകുമാരൻ തമ്പിക്കുമാണ് മലയാളത്തിൽ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചത്. ‘ഭ്രമയുഗ’ത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി.’ആടുജീവിതം’ അഞ്ചുപുരസ്‌കാരങ്ങൾ കരസ്ഥമാക്കി മികച്ച നേട്ടം കൈവരിച്ചു. പൃഥ്വിരാജ് (മികച്ച നടൻ ക്രിട്ടിക്‌സ്), റഫീഖ് അഹമ്മദ് (മികച്ച വരികൾ), ജിതിൻ രാജ് (മികച്ച ഗായകൻ), കെ.ആർ. ഗോകുൽ (മികച്ച നവാഗത നടൻ) സുനിൽ കെ.എസ്. (മികച്ച ഛായാഗ്രഹണം) എന്നിവരാണ് ‘ആടുജീവിത’ത്തിലൂടെ നേട്ടം കൈവരിച്ചത്. ‘കിഷ്‌കിന്ധാകാണ്ഡം’ എന്ന ചിത്രം മികച്ച ചിത്രം (ക്രിട്ടിക്‌സ്), വിജയാരാഘവൻ (മികച്ച സഹനടൻ) ഉൾപ്പെടെ നാലുപുരസ്‌കാരങ്ങൾ നേടി. മികച്ച നടൻ ക്രിട്ടിക്‌സ് പുരസ്‌കാരം പൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടു. അഭിമന്യു എസ്. തിലകൻ, മേതിൽ ദേവിക എന്നിവർ മികച്ച നവാഗത താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *