Kerala

കൊച്ചി കായലില്‍ നവജാതശിശുവിൻ്റെ മൃതദേഹം; പൊക്കിള്‍കൊടി കണ്ടുവെന്ന് ദൃക്സാക്ഷി

കൊച്ചി കായലില്‍ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിലെ മഴവില്‍ പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.സ്ഥലത്ത് ഉണ്ടായിരുന്ന പെണ്‍കുട്ടികളാണ് മൃതദേഹം കണ്ടത്. ഉടൻതന്നെ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. എറണാകുളം സെൻട്രല്‍ പോലീസ് എത്തി മൃതദഹേം കരയ്ക്ക് കയറ്റി തുടർനടപടികള്‍ ആരംഭിച്ചു.വൈകുന്നേരം നാലുമണിയോടെ ആണ് മൃതദേഹം തീരത്തോട് അടിഞ്ഞതെന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു പെണ്‍കുട്ടികളാണ് ആദ്യം കണ്ടത്. അവർ തങ്ങളോട് കാര്യം പറഞ്ഞു. വന്ന് നോക്കിയപ്പോഴാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടത്. മൃതദേഹം പൊതിഞ്ഞ നിലയില്‍ അല്ലായിരുന്നു. പൊക്കിള്‍കൊടി നീണ്ടുകിടക്കുന്നത് കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. മൃതദേഹം എവിടെ നിന്നാണ് വന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വേലിയേറ്റ സമയത്താണ് മൃതദേഹം തീരത്തോട് അടിഞ്ഞത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.