Listen live radio

ജീപ്പ് അപകടത്തില്‍ പരുക്കേറ്റ മുകന്ദൻ്റെ നിയമ സഹായം ഏറ്റെടുത്ത് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി

after post image
0

- Advertisement -

മാനന്തവാടി: ജീപ്പ് അപകടത്തില്‍ പരിക്കേറ്റ തിരുനെല്ലി ബേഗൂർ കോളനിയിലെ മുകന്ദൻ്റെ നിയമ സഹായം ഏറ്റെടുത്ത് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി. അപകടത്തിന് ഉത്തരവാദിയായവർ തിരിഞ്ഞ് നോക്കാത്ത അവസ്ഥയിലാണ് നിയമസഹായം ഏറ്റെടുക്കുന്നതെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നീതി ലഭിക്കണമെന്ന് മുകുന്ദൻ്റെ ഭാര്യ ബിന്ദുവും ആവശ്യപ്പെട്ടു.
2009 ൽ വാഹനപകടത്തിൽ പരിക്കേറ്റ് നട്ടെല്ലിന് ക്ഷതമേറ്റ് കഴിഞ്ഞ 11 വർഷമായി മുകുന്ദൻ കിടപ്പിലാണ്.2009 ൽ ഇ.ഡി.സി. മീറ്റിംഗിൽ പങ്കെടുക്കാൻ ഫോറസ്റ്ററുടെ ഉടമസ്ഥതയിലുള്ള ജീപ്പിൽ പോകവെയാണ് അപകടം നടന്നത്.അപകടത്തിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. ഫോറസ്റ്റ്റ്റ് ഉദ്യോഗസ്ഥൻ്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന് ഇൻഷൂറൻസ് അടക്കമുള്ള രേഖകൾ ഉണ്ടായിരുന്നില്ല.
മാത്രവുമല്ല അന്ന് കേസ് ഏറ്റെടുത്ത വക്കീൽ ആകട്ടെ ഇത്തരം കാര്യങ്ങൾ മറച്ച് വെച്ച് വാഹന ഉടമയായ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.അതുകൊണ്ട് തന്നെ കേസ് മറ്റൊരു വക്കിലിന് കൈമാറി മുകുന്ദൻ്റെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കുമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും തനിക്ക് നീതി ലഭിക്കണമെന്നും മുകുന്ദൻ്റെ ഭാര്യ ബിന്ദു പറഞ്ഞു വാർത്താ സമ്മേളനത്തിൽ മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ് പിജെ ജോൺ മാസ്റ്റർ, മുകുന്ദൻ്റെ ഭാര്യ ബിന്ദു, കെ രാഘവൻ, ടിൻ്റുവിനോയ്, കെ ജയന്തി, അപകടത്തിൽ മരിച്ച മാസ്തിയുടെ മകൾ വിദ്യ തുടങ്ങിയവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.