പുൽപ്പള്ളി : പുൽപ്പള്ളിക്കാരിൽ നിന്നടക്കം, ജില്ലയുടെ പല ഭാഗത്തുനിന്നുമുള്ള 25- ൽ പരം ആളുകളികളിൽ നിന്ന് പണം മേടിച്ച് ക്യാനഡ, സ്വിറ്റ്സർലൻഡ് തുടങ്ങി നിരവധി വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് യുവതികളെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു.
പാടിച്ചിറ, മാടല്‍ സ്വദേശി പാലക്കാപറമ്പിൽ ബീന ബിനീഷ് (37), ചാലക്കുടി ചിറക്കുന്നേൽ ശ്രീമോൾ രതീഷ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിന് ഇരയായി ക്യാഷ് ( 3- 4 ലക്ഷം വീതം) ഓരോരുത്തരുടെയും കയ്യിൽ നിന്ന് പോയ പുൽപ്പള്ളിക്കാർ നീതിക്ക് വേണ്ടി പരാതി കൊടുത്തിട്ട് ഒരു വർഷത്തെ പോലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.28 ലക്ഷത്തിൽ പരം രൂപയാണ് ഇവർ തട്ടിയെടുത്തത് എന്നാണ് സൂചന. പ്രതികളെ കോടതിയിൽ ഹാജരാക്കും.
മഹേഷ് (SHO), എസ് ഐ ജിതിൻ കുമാർ, പോലീസ് ഉദ്യോഗസ്ഥരായ മനു ജോസഫ്, ജെയ്‌സ് മേരി, ആതിര പി എസ്, ശ്രീജിത്ത്, വർഗീസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.














