Listen live radio

പട്ടികജാതി/വര്‍ഗ വിഭാഗങ്ങളെ തരംതിരിച്ച്‌ സംവരണം; സുപ്രിംകോടതി ഏഴംഗ വിശാല ബെഞ്ചിലേക്ക്

after post image
0

- Advertisement -

ഡഡല്‍ഹി: തൊ​ഴി​ല്‍, വി​ദ്യാ​ഭ്യാ​സ സം​വ​ര​ണ​ത്തി​നാ​യി പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ര്‍​ഗ വിഭാഗങ്ങളെ തരംതിരിച്ച്‌ സംവരണം നല്‍കാന്‍ കഴിയുമോയെന്ന വിഷയം സുപ്രിംകോടതി ഏഴംഗ വിശാല ബെഞ്ചിലേക്ക്. നിയമപ്രശ്നത്തില്‍ രണ്ട് അഞ്ചംഗ ബെഞ്ചുകള്‍ വ്യത്യസ്ത നിലപാടുകള്‍ എടുത്തതോടെയാണ് ഏഴംഗ ബെഞ്ചിലേക്ക് വിട്ടത്.
ഇ.​വി. ചി​ന്ന​യ്യ​യും ആ​ന്ധ്ര​പ്ര​ദേ​ശ് സ​ര്‍​ക്കാ​രു​മാ​യു​ള്ള കേ​സി​ലാ​ണ് അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് 2004ല്‍ പട്ടിക വി​ഭാ​ഗ​ങ്ങ​ളെ ഉ​പ​വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം​തി​രി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ശ​രി​യാ​യ നി​ഗ​മ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ഈ ​ഉ​ത്ത​ര​വെ​ന്നു ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​ര ബാ​ന​ര്‍​ജി, വി​നീ​ത് ശ​ര​ണ്‍, എം.​ആ​ര്‍. ഷാ, ​അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​ര്‍കൂ​ടി ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് ഇ​ന്ന​ലെ ചൂ​ണ്ടി​ക്കാ​ട്ടി. പ​ട്ടി​ക​ജാ​തി- ​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള സം​വ​ര​ണ​ത്തി​നു മു​ന്‍​ഗ​ണ​ന ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ല്‍ അ​വ​യി​ലെ ഉ​പ​വി​ഭാ​ഗ​ങ്ങ​ളെ ത​രം​തി​രി​ച്ച്‌ നി​യ​മനി​ര്‍​മാ​ണം ന​ട​ത്താ​നും അ​ധി​കാ​ര​മു​ണ്ടെ​ന്നു ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രേ വി​ഷ​യ​ത്തി​ല്‍ വി​രു​ദ്ധ വി​ധി​ക​ള്‍ വ​ന്നാ​ല്‍ അ​ത് വിശാല ബെഞ്ചിന് വിടുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
പഞ്ചാബിലെ സര്‍ക്കാര്‍ ജോലികള്‍ക്ക് അനുവദിച്ച 50 ശതമാനവും, പട്ടികവിഭാഗത്തിലെ രണ്ട് ജാതിയില്‍പ്പെട്ടവര്‍ക്ക് മാത്രമായി സംവരണം ചെയ്ത നടപടിയാണ് കേസിനാധാരം.

Leave A Reply

Your email address will not be published.