Listen live radio

യുപിഐ ഇടപാടുകൾക്ക് പരിധി കൂടിയാൽ​ ചാർജ്​ ഈടാക്കുമെന്ന് സ്വകാര്യ ബാങ്കുകള്‍​

after post image
0

- Advertisement -

ഡല്‍ഹി: യുപിഐ (യുണിഫൈഡ്​ പേയ്​മെൻറ്​ ഇൻറർഫേസ്​) വഴിയുള്ള വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനൊരുങ്ങി രാജ്യത്തെ വൻകിട സ്വകാര്യ ബാങ്കുകൾ. യു.പി.ഐ ഇടപാടുകൾ ഒരു മാസത്തില്‍ 20ത്തില്‍ കൂടുതലെങ്കില്‍ ഇനി മുതല്‍ ഫീസ് ഈടാക്കുമെന്ന് സ്വകാര്യ ബാങ്കുകള്‍​.
യു.പി.ഐ പേയ്​മെൻറുകൾ സൗജന്യമായി തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നിസ്സാര ഇടപാടുകള്‍ സിസ്റ്റത്തിന് അധികഭാരം ചുമത്തുന്നത് തടയാനാണ്​ പുതിയ ചാര്‍ജുകള്‍ ഈടാക്കുന്നതെന്ന്​ ബാങ്കുകള്‍ അറിയിച്ചു. 2.5 രൂപ മുതല്‍ 5 രൂപ വരെയുള്ള ഫീസ് ആയിരിക്കും ബാങ്കുകള്‍ ഇതിനായി ചുമത്തുക.
ജി.എസ്.ടി ഒഴികെ 1,000 രൂപയോ അതിന്​ താഴെയോ ഉള്ള ഇടപാടുകള്‍ക്ക് 2.5 രൂപയാണ്​ ഈടാക്കുക. 1,000 രൂപക്ക്​ മുകളിലുള്ള ഇടപാടുകള്‍ക്ക് 5 രൂപയും ഈടാക്കിയേക്കും.

Leave A Reply

Your email address will not be published.