Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

കാമുകിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച് മുൻ ഗ്രാമത്തലവൻ; കൊന്ന് കനാലിൽ തള്ളി യുവതി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പ്രതാപ്ഗഡ്∙ ഉത്തർപ്രദേശിലെ സുമേർപൂറിൽ ഗ്രാമത്തിന്റെ മുൻതലവനെ യുവതിയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. മുഷ്തഖ് ഗുൽഷൻ എന്ന മുന്നയെയാണ് കൊലപ്പെടുത്തിയത്. ചാക്കിൽ കെട്ടിയ നിലയിൽ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 18നാണ് മുന്നയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.2 ഭാര്യമാരുള്ള മുന്ന, സുമൻ ദേവി എന്ന വിവാഹിതയായ സ്ത്രീയുമായി പ്രണയത്തിലായതാണ് എല്ലാത്തിന്റേയും തുടക്കം. ജോലി ആവശ്യങ്ങൾക്കായി ഭർത്താവ് ഗ്രാമം വിട്ട് പോയതിനാൽ സുമൻ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഈ സമയത്ത് മുന്ന അവരെ പലപ്പോഴും സഹായിച്ചിരുന്നു. അങ്ങനെ ഇരുവരും തമ്മിൽ കൂടുതൽ അടുത്തു. പലപ്പോഴും മുന്ന ലൈംഗികബന്ധത്തിലേർപ്പെടാൻ യുവതിയെ നിർബന്ധിച്ചു. ഭീഷണിപ്പെടുത്തുകയും സമ്മർദത്തിലാക്കുകയും ചെയ്തു. പിന്നാലെ യുവതി തന്റെ സഹോദരനെ വിവരം അറിയിച്ചു. തുടർന്നാണ് മുന്നയെ കൊല്ലാനായി ഇവർ പദ്ധതി തയാറാക്കിയത്.

മാർച്ച് 18ന് യുവതി മുന്നയെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. മുന്ന വീട്ടിലേക്ക് പ്രവേശിച്ചപ്പോൾ യുവതിയുടെ സഹോദരനും കൂട്ടാളിയും ചേർന്ന് മുന്നയെ ഇരുമ്പുവടി കൊണ്ട് തല്ലിക്കൊന്നു. പിന്നാലെ മുന്നയുടെ മ‍ൃതദേഹം ചാക്കിൽകെട്ടി കനാലിൽ ഉപേക്ഷിച്ചു.മുന്നയുടെ കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടക്കുമ്പോഴാണ് മുന്നയുടെ മോട്ടർ സൈക്കിൾ പൊലീസ് കണ്ടെത്തിയത്. ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് സുമന്റെ വീട്ടിൽ മുന്ന എത്തിയിരുന്നു തുടർന്ന് സുമനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിൽ സുമനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കി. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുന്ന തയാറെടുക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന് രണ്ട് ഭാര്യമാരും 18 കുട്ടികളുമുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *