Kerala

ഇഡിക്കെതിരെ ലഭിച്ച കൂടുതൽ പരാതികളിൽ അന്വേഷണം ആരംഭിച്ച് വിജിലൻസ്

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ലഭിച്ച കൂടുതൽ പരാതികളിൽ അന്വേഷണം ആരംഭിച്ച് വിജിലൻസ്. ഫോൺ വഴി ലഭിച്ച പരാതികളിലാണ് അന്വേഷണം. കേസ് ഒതുക്കാൻ ഇ‍ഡി ഉദ്യോഗസ്ഥന്റെ പേരിൽ 25 ലക്ഷം ലഭിച്ചെന്ന വിവരത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. വ്യവസായിയാണ് ഫോൺ മുഖാന്തരം വിജിലൻസിനെ ഇക്കാര്യം അറിയിച്ചത്.

ഫോൺ മുഖേനെയാണ് അഞ്ച് പരാതികൾ ലഭിച്ചിരിക്കുന്നത്. എന്നാൽ രേഖാ മൂലം പരാതി നൽകാൻ ആരും തയാറായിട്ടില്ല. ഗൗരവകരമായ പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തി സ്വമേധയ കേസെടുക്കാൻ പറ്റുമെങ്കിൽ അങ്ങനെ കേസെടുക്കാൻ കഴിയുമെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥൻ 25 ലക്ഷം വാങ്ങിയെന്ന പരാതിയിൽ പ്രാഥാമിക അന്വേഷണം നടത്താൻ വിജിലൻസ് ആരംഭിച്ചിരിക്കുന്നത്.

ഫോൺ മുഖേനെയാണ് അഞ്ച് പരാതികൾ ലഭിച്ചിരിക്കുന്നത്. എന്നാൽ രേഖാ മൂലം പരാതി നൽകാൻ ആരും തയാറായിട്ടില്ല. ​ഗൗരവകരമായ പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തി സ്വമേധയ കേസെടുക്കാൻ പറ്റുമെങ്കിൽ അങ്ങനെ കേസെടുക്കാൻ കഴിയുമെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഉ​ദ്യോ​ഗസ്ഥൻ 25 ലക്ഷം വാങ്ങിയെന്ന പരാതിയിൽ പ്രാഥാമിക അന്വേഷണം നടത്താൻ വിജിലൻസ് ആരംഭിച്ചിരിക്കുന്നത്.ഫോൺ മുഖേനെയാണ് അഞ്ച് പരാതികൾ ലഭിച്ചിരിക്കുന്നത്. എന്നാൽ രേഖാ മൂലം പരാതി നൽകാൻ ആരും തയാറായിട്ടില്ല. ​ഗൗരവകരമായ പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തി സ്വമേധയ കേസെടുക്കാൻ പറ്റുമെങ്കിൽ അങ്ങനെ കേസെടുക്കാൻ കഴിയുമെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഉ​ദ്യോ​ഗസ്ഥൻ 25 ലക്ഷം വാങ്ങിയെന്ന പരാതിയിൽ പ്രാഥാമിക അന്വേഷണം നടത്താൻ വിജിലൻസ് ആരംഭിച്ചിരിക്കുന്നത്.

അതേസമയം കേസിൽ ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. കേസിൽ നിന്ന് ഒഴിവാക്കാൻ ഇ ഡി ഉദ്യോഗസ്ഥർ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതി. കേസിൽ ശേഖർ കുമാർ ഒന്നാം പ്രതിയാണ്. കൈക്കൂലി വാങ്ങുന്നതിനായി ഇടനില നിന്ന രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.