പനമരം:മരത്തില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. പനമരം പരക്കുനി സ്വദേശി മുയ്യേരിക്കണ്ടി നാസര്‍ ( 55) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണമടഞ്ഞത് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. പരേതനായ മുയ്യേരികണ്ടി കുഞ്ഞമ്മദിന്റെയും കുഞ്ഞാമിനയുടെയും മകനാണ്.ഭാര്യ: ഫൗസിയ. മക്കള്‍: ഫസീല, ജസീല നിയാസ്. മരുമക്കള്‍: നിസാം, ബഷീര്‍. മയ്യിത്ത് ഇന്ന് ഉച്ചക്ക് ശേഷം വീട്ടിലെത്തും.














