കാട്ടിക്കുളം: കാട്ടിക്കുളം പുളിമൂട്‌കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. പുളിമുട്‌കുന്ന് മിച്ചഭൂമിയിലെ രാജു (65) നാണ് പരിക്കേറ്റത്.ഇന്ന് രാവിലെ പത്ത് മണിയോടെയാ ണ് സംഭവം. പ്രദേശത്തെ ജനവാസ മേഖലയിലിറങ്ങിയ ആനയെ വനംവകുപ്പും, നാട്ടുകാരും ചേർന്ന് തുരത്തുന്നതിനിടെയാണ് സംഭവം. വീടിന് സമീപത്തായി പണിയെക്കുകയായിരുന്ന രാജുവിനെ കാട്ടാന തട്ടിയതായി പ്രദേശവാസികൾ പറഞ്ഞു. തലയ്ക്ക് പരിക്കേ ൽക്കുകയും, ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്‌ത രാജു വിനെ വനം വകുപ്പിൻ്റെ വാഹനത്തിൽ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു. നിലവിൽ എക്സ്റേയ ടക്കമുള്ള പരിശോധനാ നടപടികൾ പുരോഗമിക്കുകയാണ്.














