Wayanad

എല്‍ ഡി എഫ് സ്ഥാനാര്‍ഥി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്ന് കോൺഗ്രസ് നേതാവ്

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്ന് കോൺഗ്രസ് നേതാവും മുൻ മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ആർ ഉണ്ണികൃഷ്ണൻ . കറ കളഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകനായ താൻ ഉള്‍പ്പെടുന്ന ഫോട്ടോ യാതൊരു അനുമതിയുമില്ലാതെയാണ് എല്‍ ഡി എഫ് പ്രചരണത്തിനായി ദുരുപയോഗം ചെയ്തിരിക്കുന്നതെന്ന് ഉണ്ണി കൃഷ്ണൻ പറഞ്ഞു . മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്ര മഹോത്സവത്തിന്റെ കൊടിയുയര്‍ത്തല്‍ ചടങ്ങിന്റെ ചിത്രമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയമര്യാദക്ക് നിരക്കാത്തതുമാണ്. കല്‍പ്പറ്റയില്‍ യു ഡി .എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിനായി സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തന്നെ മനപ്പൂര്‍വം കരിവാരി തേക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുകയാണന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു..ഈ സാഹചര്യത്തില്‍ ഫോട്ടോ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഞാന്‍ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.ജനിച്ച അന്ന് മുതൽ നാൾ ഇതു വരെ കറ കളഞ്ഞ കോൺഗ്രസ്‌ കാരനായ തന്നെ മണ്ഡലം പ്രസിഡന്റ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ അടക്കം നിരവധിസ്ഥാന മാനങ്ങൾ നൽകിയ മഹത്തായ പാർട്ടി കോൺഗ്രസ്‌ ആണ് .. തന്റെ നേതാവ് അഡ്വ സിദ്ധിക്ക് ആണ്. അദ്ദേഹത്തിന്റെ ചരിത്ര വിജയത്തിനായി ശക്തമായി താനു നും പ്രവർത്തന രംഗത്ത് ഉണ്ടന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു .

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.