വയനാട് ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വള്ളിയൂർക്കാവ് ട്രേഡ് ഫെയറിൽ വകുപ്പിൻ്റെ വിവിധ പ്രവർത്തനങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്റ്റാൾ പ്രവർത്തനമാരംഭിച്ചു. സ്റ്റാളിൻ്റെ ഉദ്ഘാടനംഗവ: ആയുർവ്വേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ അനിൽ കുമാർ ആർ നിർവ്വഹിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ , ജീവനക്കാർ, നാഷണൽ ആയുഷ് മിഷൻ ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.25.3.2026 ബുധനാഴ്ച വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ താഴെക്കാവ് സ്റ്റേജിൽ വച്ച് 10 മണി മുതൽ 2 മണി വരെ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്.














