Wayanad

കുട്ടിയെ മർദിച്ചതായി പരാതി;അംഗൻവാടി ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു

അപ്പപ്പാറ; മൂന്ന് വയസ്സുകാരിയെ മർദിച്ചതായുള്ള പരാതിയിൽ അംഗൻവാടി അധ്യാപികക്കെതിരെ തിരുനെല്ലി പോലീസ് കേസെടുത്തു. അപ്പപ്പാറ പാർസിക്കു ന്ന് അംഗൻവാടിയിലെ അധ്യാപികയായ ബിന്ദു (48) വിനെതിരെയാണ് ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തി പോലീസ് കേസെടു ത്തത്.അപ്പപ്പാറ സ്വദേശി ശിവരാജ് അശ്വനി ദമ്പതികളുടെ മകളെ ഉറങ്ങാത്തതി നെ തുടർന്ന് വടികൊണ്ട് മർദിച്ചതായാണ് പരാതി. മാർച്ച് 6ന് നടന്ന സംഭവം പിന്നീട് വിവിധ രാഷ്ട്രീയ പൊതുപ്രവർത്തകരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്‌ത് ഒത്തു തീർപ്പാക്കിയിരുന്നു. എന്നാൽ പിന്നീട് വ്യാജ പ്രചരണം നടത്തിയെന്ന ആരോപണ ത്തോടെ കുട്ടിയുടെ മാതാവ് വീണ്ടും മാർച്ച് 19ന് പോലീസിൽ പരാതി നൽകുക യും, പോലീസ് കേസെടുക്കുകയുമായിരുന്നു. എന്നാൽ പരാതി തീർത്തും വ്യാജ മാണെന്നും, കുട്ടിയുടെ പിതാവിൻ്റെ പഴയ കേസുമായി ബന്ധപ്പെട്ട വ്യക്തി വൈ രാഗ്യവും, വഴി തർക്കമുൾപ്പെടെയുള്ള മറ്റ് വിഷയങ്ങളും മൂലമാണ് ഇത്തരമൊരു പരാതിയെന്നും അധ്യാപിക പറഞ്ഞു. കഴിഞ്ഞ 15 വർഷമായി അംഗൻവാടി ടീച്ചറാണ് താനെന്നും ഇതുവരെ തനിക്കെതിരെ ഒരു പരാതിയും ഉയർന്നിട്ടില്ലെ ന്നും അധ്യാപിക പറയുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.