Listen live radio

നീറ്റ് – ജെഇഇ പരീക്ഷകൾക്ക്‌ പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ചു

after post image
0

- Advertisement -

ഡൽഹി: ജെഇഇ – നീറ്റ് പരീക്ഷാ നടത്തിപ്പിനായി പ്രത്യേക തീവണ്ടി സർവ്വീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ബീഹാറിൽ ജെഇഇ- നീറ്റ് പരീക്ഷയെഴുത്തുന്ന വിദ്യാർത്ഥികൾക്കായാണ് നാൽപ്പത് ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചത്. ഈ മാസം 15 വരെയാകും സർവീസുകൾ.
കഴിഞ്ഞ ദിവസം മുംബൈയിലും പരീക്ഷയെഴുതുന്നവർക്കായി പ്രത്യേക സബർബൻ ട്രെയിൻ സർവീസ് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരുന്നു. ജെഇഇ, നീറ്റ് പരീക്ഷകൾക്ക് പുറമേ, നാഷണൽ ഡിഫൻസ് അക്കാദമിയുടെ പ്രവേശന പരീക്ഷ എഴുതുന്നവർക്കും സ‍ർവീസ് ഉപകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. സെപ്റ്റംബർ 13-നാണ് നീറ്റ് പരീക്ഷ.
അതേസമയം ജെഇഇ – നീറ്റ് പരീക്ഷ നടത്തിപ്പിനായി ആരോഗ്യമന്ത്രാലയം മാർഗനിർദേശം പുറത്തിറക്കി. പരീക്ഷയ്ക്കായി എത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്കും സാനിറ്റൈസറും ലഭ്യമാക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നു. രോഗലക്ഷണങ്ങളില്ലാത്തവരെയാവും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുക.
ആറടി ശാരീരികാകലം പാലിച്ചായിരിക്കണം സീറ്റുകള്‍ ഒരുക്കേണ്ടത്. നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കായി പ്രത്യേക മുറി സജ്ജമാക്കണം. നിയന്ത്രിത മേഖലയിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കരുത്. തിരക്ക് കര്‍ശനമായി നിയന്ത്രിക്കണമെന്നും നിർദേശമുണ്ട്.

Leave A Reply

Your email address will not be published.