Listen live radio

പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു: സംഭാവന ചോദിച്ച് ട്വിറ്റർ….

after post image
0

- Advertisement -

ഡല്‍ഹി: യുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ വ്യക്തിഗത വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തിരുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ പേരില്‍ ക്രിപ്റ്റോ കറന്‍സി വഴി ദുരിതാശ്വാസ നിധിയിലേക്ക്‌ പണം അയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റുകള്‍ മോദിയുടെ ട്വിറ്റര്‍ പേജില്‍ വരികയും ഇത് ശ്രദ്ധയില്‍ പെട്ടതോടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കുകയുമായിരുന്നു.
കോവിഡ് 19 നുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച്‌ സംഭാവന ചെയ്യുക എന്നായിരുന്നു ഹാക്ക് ചെയ്ത് വന്ന ട്വീറ്റില്‍ പറയുന്നത്. മോദിയുടെ വ്യക്തിഗത വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള ഈ ട്വിറ്റര്‍ അക്കൗണ്ട് വെരിഫൈഡ് ആണ്‌.

P

Leave A Reply

Your email address will not be published.