Listen live radio

വയനാട് ചുരത്തിൽ ഓക്സിജൻ സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞ് അപകടം

after post image
0

- Advertisement -

താമരശ്ശേരി: വയനാട് ചുരത്തിൽ ഓക്സിജൻ സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞ് അപകടം. രാവിലെ 8 മണിയോടെയാണ് ചിപ്പിലിത്തോടിനും ഒന്നാം വളവിനും ഇടയിലായി ഓക്സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്യാനായി പുൽപ്പള്ളിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക്‌ പോയ ലോറി ബ്രേക്ക്‌ നഷ്ടപ്പെട്ടതിനെ തുടർന്ന് മറിഞ്ഞത്.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ചുരത്തില്‍ ഗതാഗത തടസ്സം നേരിട്ടു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും, ഹൈവേ പോലീസും ചേർന്ന് വാഹനം റോഡിൽ നിന്നും മാറ്റിയാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്. അടിവാരത്തു നിന്നെത്തിയ ചുമട്ടു തൊഴിലാളികൾ സിലിണ്ടറുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നുണ്ട്.

Leave A Reply

Your email address will not be published.