കേരള കർണാടക അതിർത്തിയായ ബാവലി പുഴയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.കോഴിക്കോട് കൊയിലാണ്ടി സ്വദേശികളും ദർസ്സ് വിദ്യാർത്ഥികളുമായ പതിനാലും പതിനേഴും വയസ്സുള്ള വിദ്യാർത്ഥികളാണ് മരിച്ചത്.രണ്ട് ദിവസം മുമ്പ് ടൂർ വന്ന വിദ്യാർത്ഥികൾ മടങ്ങി പോകും വഴി ബാവലി മഖാമിന് സമീപം കുളിക്കാനിറങ്ങുകയായിരുന്നു.














