Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

ഗൾഫ് മലയാളികൾക്ക് വിഷു ആഘോഷിക്കാൻ വിമാനമേറി 1650 ടൺ പച്ചക്കറി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

നെടുമ്പാശേരി ∙ ഗൾഫ് മലയാളികൾക്ക് വിഷു ആഘോഷിക്കാൻ കൊച്ചിയിൽ നിന്ന് വിമാനമേറുന്നത് 1650 ടണ്ണിലേറെ പച്ചക്കറികൾ. ഗൾഫ് സംഘർഷത്തെ തുടർന്ന് വിമാന സർവീസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും കേരളത്തിൽ നിന്നുള്ള പച്ചക്കറികൾ കൊണ്ടു പോകാനായി പ്രത്യേക കാർഗോ വിമാനങ്ങൾ സർവീസ് നടത്തിയതു മൂലം പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് മലയാളികളുടെ വിഷു ആഘോഷത്തെ കാര്യമായി ബാധിക്കാനിടയില്ല.കഴിഞ്ഞ ശനിയാഴ്ച മാത്രം 500 ടണ്ണോളം പച്ചക്കറികൾ കൊച്ചിയിൽ നിന്ന് അയച്ചു. വിമാനത്താവളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയുമധികം പച്ചക്കറികൾ ഒരു ദിവസം അയയ്ക്കുന്നത്. ഓരോ ദിവസവും സർവീസ് നടത്തുന്ന വിമാനങ്ങളിൽ അയയ്ക്കുന്നതു കൂടാതെയാണ് ലുലു ഗ്രൂപ്പും മറ്റും ഏർപ്പെടുത്തിയ പ്രത്യേക വിമാനങ്ങളിൽ 350 ടൺ പച്ചക്കറികൾ അധികമായി അയച്ചത്. കഴിഞ്ഞ വർഷവും ഏതാണ്ട് ഇത്രയും പച്ചക്കറികളാണ് ഗൾഫിലേക്ക് അയച്ചത്.

ഈ സീസണിൽ ഓരോ ദിവസവും അയച്ച പച്ചക്കറികൾ: ഏപ്രിൽ 6– 103 ടൺ. 7–80 ടൺ, 8– 105 ടൺ, 9– 254 ടൺ, 10– 245 ടൺ, 11– 490 ടൺ, 12– 88 ടൺ. 13– 150 ടൺ. ഇന്നും 150 ടൺ പച്ചക്കറികൾ അയയ്ക്കാനായി ബുക് ചെയ്തിട്ടുണ്ട്. പ്രധാനമായും കണി വെള്ളരി, ചക്ക, കായ, മത്തൻ, മറ്റു പച്ചക്കറികൾ എന്നിവയാണ് അയച്ചതിലേറെയും. കണിക്കൊന്ന ചീത്തയാകാത്ത വിധത്തിൽ പ്രത്യേകം പാക്ക് ചെയ്ത് അയച്ചിട്ടുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *