Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

‘പീരിയഡ്സ് വേദന പോലും അങ്ങേര് സഹിക്കില്ല, തട്ട് ഇത്ര താഴുമെന്ന് കരുതിയില്ല’; അഖില്‍ മാരാരെ എയറിലേക്ക് വിട്ട് ലക്ഷ്മി മേനോന്‍

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ബിഗ് ബോസ് താരവും തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ പ്രസവത്തെക്കുറിച്ച് പറഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്ന കാര്യമായിരുന്നു പ്രസവമെന്നും, ആശുപത്രികള്‍ വന്നതോടെയാണ് അത് സങ്കീര്‍ണമായതെന്നുമാണ് അഖില്‍ മാരാര്‍ പറഞ്ഞത്. പിന്നാലെ അഖില്‍ മാരാര്‍ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

അഖില്‍ മാരാരുടെ പരാമര്‍ശത്തെ ട്രോളി ആകാശത്തേക്ക് വിടുകയാണ് സോഷ്യല്‍ മീഡിയ താരവും നടിയുമായ ലക്ഷ്മി മേനോന്‍. മാരാരുടെ തട്ട് താണ് തന്നെയിരിക്കും, പക്ഷെ ഇത്രയും താഴുമെന്ന് കരുതിയില്ലെന്നാണ് ലക്ഷ്മി പറയുന്നത്. അഖില്‍ മാരാര്‍ക്ക് ആര്‍ത്തവ വേദന പോലും സഹിക്കാന്‍ പറ്റില്ലെന്നും ലക്ഷ്മി പറയുന്നുണ്ട്.

”ശരിക്കും എന്താണ് പ്രസവം. നല്ല സദ്യ കഴിച്ച്, പായസം കുടിച്ച് കിടന്നുറങ്ങുന്ന ഫീലുണ്ടല്ലോ ആ എഞ്ചോയ്‌മെന്റാണ് പ്രസവം. എനിക്ക് പ്രസവിക്കണമെന്ന് തോന്നിയപ്പോള്‍ ഓടിപ്പോയി ഉലക്കയെടുത്ത് അരി കുത്തിപ്പൊട്ടിച്ച് നേരെ പോയിട്ടങ്ങ് പ്രസവിച്ചു. ഹോ എന്തൊരു സുഖം! നോര്‍മല്‍ ഡെലിവറി ആണെങ്കിലും സി-സെക്ഷന്‍ ആണെങ്കിലും നല്ല വേദനയാണ്. എനിക്ക് സി-സെക്ഷനായിരുന്നു. അതിനാല്‍ ദിനോസര്‍ ഓക്കെ നടക്കുന്നത് പോലെ നടന്നാണ് ടോയ്‌ലറ്റിലൊക്കെ പോയിരുന്നത്” ലക്ഷ്മി പറയുന്നു.

”ശിശുമരണ നിരക്ക് എന്ന് കേട്ടിട്ടുണ്ടോ? മരണമൊക്കെ ഇപ്പോള്‍ കുറവാണ്. കാരണം ആശുപത്രികളും സര്‍ക്കാരുമൊക്കെ നല്ല ബോധവത്കരണം നല്‍കുന്നുണ്ട്. അങ്ങനെ ചെയ്യാന്‍ പാടില്ല, അത് തെറ്റാണ്. ആസ്വദിക്കട്ടെ. ഒരു പീരിയഡ്‌സ് വേദന വന്നാല്‍ പോലും സഹിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല പുള്ളിയ്ക്ക്. എങ്കിലും തട്ട് താണു തന്നെയിരിക്കും. പക്ഷെ ഇത്രയും താഴുമെന്ന് വിചാരിച്ചില്ല. പണ്ട് വളരെ ആസ്വദിച്ച് പ്രസവിച്ചിരുന്നതിനാല്‍ ചായക്കടയിലും തൊഴുത്തിലുമെല്ലാം പ്രസവിക്കും. പക്ഷെ കുട്ടിയുണ്ടാകും, കുട്ടിയുടെ അമ്മ ഉണ്ടാകാറില്ല. രണ്ട് പെണ്‍മക്കളെയാണ് അങ്ങേര്‍ക്ക് ദൈവം കൊടുത്തിട്ടുള്ളത്” എന്നും ലക്ഷ്മി പറയുന്നുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *