Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

മിന്നാതെ ‘മിന്നല്‍’; സര്‍ക്കാരിന്‍റെ പുതിയ ബ്രാന്‍ഡി പ്രഖ്യാപനത്തില്‍ ഒതുങ്ങി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

സർക്കാരിന്റെ സ്വന്തം ബ്രാൻഡിയായ മിന്നൽ മാജിക് ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മദ്യ ഉപഭോക്താക്കൾക്ക് നിരാശ. കൊട്ടിഘോഷിച്ച് രണ്ട് മാസം മുൻപ് നിര്‍മാണോദ്ഘാടന മാമാങ്കം നടന്നെങ്കിലും ഒരു കുപ്പി ബ്രാൻഡി പോലും വിപണിയിലെത്തിക്കാനായില്ല. അടിസ്ഥാന സൗകര്യം ഉറപ്പാക്കാതെ തട്ടിക്കൂട്ട് ഉദ്ഘാടനം നടത്തിയതിന് ശേഷമാണ് സ്പിരിറ്റും അനുബന്ധ മദ്യ നിർമാണ സാധനങ്ങളും എത്തിക്കാനുള്ള നെട്ടോട്ടം തുടരുന്നത്.ആഘോഷപൂർവം രണ്ട് മാസം മുൻപ് മേനോൻപാറയിൽ നടന്ന ഉദ്ഘാടനത്തില്‍ മിന്നൽ വേഗത്തിൽ മിന്നൽ മാജിക് ബ്രാൻഡി വിപണിയിൽ എത്തുമെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപുള്ള തട്ടിക്കൂട്ട് ഉദ്‌ലാടനമായിരുന്നു അതെന്ന് രണ്ട് മാസം പിന്നിടുമ്പോൾ വ്യക്തമാവുകയാണ്. പ്ലാന്‍റ് പൂർണമായും പ്രവർത്തനക്ഷമമല്ല, മതിയായ ജീവനക്കാരില്ല. എന്തിനേറെപ്പറയുന്നു മദ്യം നിർമിക്കുന്നതിന് ആവശ്യമായ സ്‌പിരിറ്റ് പോലും ഇതുവരെ എത്തിച്ചിട്ടില്ല. അടിസ്ഥാന ഉൽപാദന സാമഗ്രികൾ യാതൊന്നും മേനോൻപാറയിലില്ല. എല്ലാം വൈകാതെ എത്തിക്കുമെന്ന് പ്ലാന്‍റിന്‍റെ ചുമതലക്കാരുടെ മറുപടി. മദ്യ നിർമാണത്തിനുള്ള വെള്ളം എവിടെ നിന്നായിരിക്കുമെന്ന സംശയത്തിനും പരിഹാരമില്ല. പ്ലാന്റ് പോലും പ്രവർത്തിച്ച് തുടങ്ങാത്ത ഇടത്ത് നിന്നും എങ്ങനെ ബ്രാൻഡി വിപണിയിലെത്തുമെന്ന് ചോദിച്ചാൽ ഉചിതമായ സമയത്തെന്ന് എക്സൈസ് മന്ത്രി വിശദീകരിക്കും. പുതിയ ബ്രാൻഡിയുടെ രുചി നോക്കാനുള്ള ആർത്തി കൊണ്ടല്ല. മിന്നൽ അടിച്ചാൽ മിന്നുമോ എന്ന കൗതുകത്തിന് അറുതി വരുത്താനാണ് കാത്തിരിപ്പെന്നാണ് മദ്യ ഉപഭോക്താക്കളുടെ നിലപാട്

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *