പടിഞ്ഞാത്തറ: വാഴക്കുല കൊത്തുന്നതിനിടെ പാമ്പ് കടിയേറ്റതായി സംശയിക്കുന്ന യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാത്തറ കുപ്പാടിത്തറ സ്വദേശി മണി (28) ആണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് വാഴക്കുല കൊത്താൻ പോയപ്പോൾ പാമ്പ് കടിച്ചതായാണ് മണി പറയുന്നത്. കടിയേറ്റെന്ന് കരുതുന്ന ഭാഗം ഉടൻ തന്നെ തുണിയുപയോഗിച്ച് കെട്ടിവെച്ചിരുന്നു. ഇന്ന് രാവിലെയോടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പാമ്പുകടിയേറ്റതായി സംശയം:യുവാവ് ചികിത്സയിൽ
‹ മുൻപത്തെ വാർത്ത (Previous)
ഒറ്റയാൻ ബോക്സ് ഓഫീസ് ഇളക്കി മറിച്ചിട്ട് ഇന്നേക്ക് ഒരു വർഷം! 23 ദിവസം കൊണ്ട് തളച്ച്...
അടുത്ത വാർത്ത (Next) ›
വീടിന് തീപിടിച്ചു