Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

സമൂഹമാധ്യമത്തിൽ സജീവം, സമൂഹത്തിൽനിന്ന് അകലം പാലിച്ച് അൽമ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പാറശാല ∙ വ്ലാത്താങ്കരയിൽ ഇന്നലെ കൊല്ലപ്പെട്ട അൽമ, അയൽക്കാരുമായി അകലം പാലിച്ചിരുന്നെങ്കിലും ഫെയ്സ്ബുക്കിൽ പതിനായിരം പേർ പിന്തുടരുന്ന വലിയ സുഹൃത്ത് വലയത്തിനുടമയായിരുന്നു. വിഷ്ണുനാഥ് – അൽമ ദമ്പതികളുടേത് പ്രണയ വിവാഹമായിരുന്നു. ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പൂച്ചകൾക്കൊപ്പമുള്ളതും ഭർത്താവുമൊന്നിച്ചുള്ളതുമായ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അൽമയ്ക്ക് അതിനുള്ള പിന്തുണ നൽകിയിരുന്നത് വിഷ്ണുവെന്നാണ് ബന്ധുക്കളുടെ മൊഴി.

പിന്നെ എന്തിനാണ് കൊലപ്പെടുത്തിയെന്ന് അടുത്ത ബന്ധുക്കൾക്കു പോലും അറിയില്ല. ‘കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു’ എന്നാണ് വിഷ്ണു പൊലീസിനു മൊഴി നൽകിയത്. എന്നാൽ ഇക്കാര്യം പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അൽമയുടെ അവസാന സമൂഹമാധ്യമ പോസ്റ്റ് ഈ മാസം 13ന് ഫെയ്സ്ബുക്കിൽ നിന്ന് ടാലന്റ് ബാഡ്ജ് നേടിയതിനെക്കുറിച്ചുള്ളതായിരുന്നു.

ഇന്നലെ രാവിലെയാണ് ചെങ്കൽ വ്ലാത്താങ്കര വൃന്ദാവനത്തിൽ അൽമയെ (32) ഭർത്താവ് വിഷ്ണുനാഥ് (36) കൊലപ്പെടുത്തിയത്. 9 വർഷം മുൻപ് പ്രണയ വിവാഹിതരായ ദമ്പതികൾക്കു കുഞ്ഞുങ്ങളില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ ഇതിന്റെ പേരിൽ വഴക്കുണ്ടായി. പിന്നാലെ വെട്ടുകത്തി ഉപയോഗിച്ച് അൽമയുടെ പിൻകഴുത്തിലും തലയിലും വെട്ടുകയായിരുന്നെന്ന് ഭർത്താവ് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. രക്തം വാർന്ന് അൽമ തൽക്ഷണം മരിച്ചു.

സംഭവത്തിനുശേഷം, 100 മീറ്റർ അകലെ കുടുംബവീട്ടിൽ താമസിക്കുന്ന അഭിഭാഷകനായ മൂത്തസഹോദരൻ ഷിബുവിനരികിലെത്തി വിഷ്ണു വിവരമറിയിച്ചു. ഷിബു നെയ്യാറ്റിൻകര ഡിവൈഎസ്പിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പാറശാല പൊലീസ് വിഷ്ണുനാഥിനെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി ഇന്നു കോടതിയിൽ ഹാജരാക്കും. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *