Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

മുട്ടിക്കൊമ്പനെ വീണ്ടും കാട്ടിലേക്ക് തുറന്നുവിടാൻ നീക്കം; പ്രതിഷേധവുമായി നൂൽപ്പുഴ പഞ്ചായത്തും നാട്ടുകാരും

Wayanad News Daily Desk
ADVERTISEMENT • പരസ്യം

സുൽത്താൻ ബത്തേരി: 13 ദിവസം നീണ്ടുനിന്ന ദൗത്യത്തിനൊടുവിൽ പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിലടച്ച ‘താത്തൂർ ടസ്കർ വൺ’ എന്ന മുട്ടിക്കൊമ്പനെ വീണ്ടും കാട്ടിലേക്ക് തുറന്നുവിടാനുള്ള വനംവകുപ്പിന്റെ നീക്കം നൂൽപ്പുഴയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു. നിലവിൽ തുമ്പിക്കൈക്ക് പരിക്കുള്ള ആനയെ പന്തിയിൽ ചികിൽസിച്ചു വരികയാണ്. മുറിവ് ഭേദമായാൽ ആനയെ വനത്തിലേക്ക് തന്നെ തിരിച്ചുവിടാനാണ് വനംവകുപ്പിന്റെ ആലോചന.വടക്കനാട് പച്ചാടിയിൽ രജീവ് എന്ന കർഷകനെ കൊലപ്പെടുത്തുകയും വടക്കനാട്, വള്ളുവാടിമേഖലകളിൽ നിരന്തരം നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത ആനയെതുറന്നുവിടുന്നതിനെതിരെ നൂൽപ്പുഴഗ്രാമപഞ്ചായത്തും പ്രദേശവാസികളും ശക്തമായ പ്രതിഷേധവുമായിരംഗത്തെത്തിയിട്ടുണ്ട്. ആനയെ വനത്തിലേക്ക്വിടണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി വാദികളും, തുറന്നുവിടരുതെന്ന്ആവശ്യപ്പെട്ട് നാട്ടുകാരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആനയെ പിടികൂടിയതിനെതുടർന്ന് രൂപീകരിച്ച സാങ്കേതിക സമിതിയുടെ തീരുമാനം അനുസരിച്ചായിരിക്കുംവനംവകുപ്പിന്റെ അടുത്ത നടപടി.മനുഷ്യരെ കൊന്നിട്ടുള്ള പ്രശ്നക്കാരായ ആനകളെ തടവിൽ സൂക്ഷിക്കണമെന്ന് കേന്ദ്രമന്ത്രാലയത്തിന്റെ വ്യവസ്ഥകൾ ഉണ്ടെന്ന് പഞ്ചായത്ത് ഭരണസമിതിചൂണ്ടിക്കാട്ടുന്നു. ആനയെ തുറന്നുവിടുകയാണെങ്കിൽ തന്നെചുരുങ്ങിയത് 300 കിലോമീറ്റർ ദൂരെയെങ്കിലും കൊണ്ടുപോയിവിടണമെന്ന മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് ആനയെ വയനാട്ടിൽ തന്നെതുറന്നുവിടാൻ നീക്കം നടക്കുന്നത്. 25,000-ത്തോളം ജനങ്ങളുടെ സുരക്ഷമുൻനിർത്തി ആനയെ കാട്ടിലേക്ക് തുറന്നുവിടരുത് എന്നാണ്നാട്ടുകാരുടെ ആവശ്യം.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *