Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

പെൻഷൻ പ്രായം ഉയർത്തണം, നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണം…; പുതിയ സർക്കാരിന് മുന്നിൽ നിർദേശങ്ങൾ പങ്കുവെച്ച് തിരൂർ സബ് കലക്ടർ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മലപ്പുറം: മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കണമെന്നും പെൻഷൻ പ്രായം ഉയർത്തണമെന്നും അടക്കം പുതിയ സർക്കാരിന് മുന്നിൽ നിരവധി നിർദേശങ്ങൾ പങ്കുവെച്ച് തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര. പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കുമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കുറിപ്പെഴുതിയത്.

2029 വരെ ഇലക്ഷൻ ഇല്ലാത്ത 3 വർഷങ്ങൾ ആണ് കേരളത്തിൽ വരാൻ പോകുന്നത്. പല കോണുകളിൽ നിന്നും എതിർപ്പുണ്ടാകാൻ സാധ്യതയുള്ള, എന്നാൽ കേരള സമൂഹത്തിന് അത്യന്താപേക്ഷിതവും ഗുണകരവുമായ കുറച്ച് പരിഷ്കാരങ്ങൾ കൊണ്ട് വരാൻ പറ്റിയ അവസരമാണ് പുതിയ സർക്കാരിന് മുന്നിലുള്ളത് എന്ന് പറഞ്ഞ് കൊണ്ടാണ് ദിലീപ് കെ കൈനിക്കര നിർദേശങ്ങൾ അക്കമിട്ട് നിരത്തിയത്. മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കണമെന്നതാണ് ഒരു നിർദേശം. 7 നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതായിരിക്കണം ഒരു ജില്ല. ഇതാണ് ഏറ്റവും അനുയോജ്യമെന്ന് താൻ കരുതുന്നു. ഭരണപരമായ എളുപ്പത്തിനും പൊതുജനങ്ങളുടെ സൗകര്യത്തിനും വേണ്ടി മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കുന്നത് നല്ലതാണെന്നാണ് ദിലീപ് പറഞ്ഞുവെയ്ക്കുന്നത്.പെൻഷൻ പ്രായം 56 വയസ്സിൽനിന്ന് 60 ആയി ഉയർത്തണമെന്നും മലയാളം മീഡിയം എന്ന രീതി എൽപി തലത്തിന് അപ്പുറത്തേക്കു കൊണ്ടുപോകരുതെന്നും നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണമെന്നുമാണ് ദിലീപിന്റെ മറ്റു നിർദേശങ്ങൾ.

കുറിപ്പ്:ഇനിയിപ്പോൾ 2029 വരെ ഇലക്ഷൻ ഇല്ലാത്ത 3 വർഷങ്ങൾ ആണ് കേരളത്തിൽ വരാൻ പോകുന്നത്. പല കോണുകളിൽ നിന്നും short-term എതിർപ്പുണ്ടാകാൻ സാധ്യതയുള്ള, എന്നാൽ കേരള സമൂഹത്തിന് അത്യന്താപേക്ഷിതവും ഗുണകരവുമായ കുറച്ച് reforms കൊണ്ട് വരാൻ പറ്റിയ അവസരമാണ് പുതിയ സർക്കാരിന്. എൻ്റെ ഒരു wishlist പറഞ്ഞാൽ:1) പെൻഷൻ പ്രായം ഉയർത്തുക. We are a society with very good health indicators and high life expectancy. 56 വയസ്സിൽ പിരിച്ച് വിട്ട് പെൻഷൻ കൊടുത്ത് തുടങ്ങുന്നത് എല്ലാ രീതിയിലും അബദ്ധമാണ്. 60 ആണ് ideal, ഒരു 58 എങ്കിലും ആക്കാൻ സാധിച്ചാൽ would be a great rationalization of Govt HR.2) മലപ്പുറം ജില്ല വിഭജിക്കുക, and maybe other big districts too. ഒരു 7 നിയമസഭാ മണ്ഡലങ്ങൾ (ഒരു ലോക്സഭാ മണ്ഡലം) ആണ് ഒരു ജില്ലയുടെ ideal size എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ. സാമ്പത്തിക ചെലവുള്ള സംഗതിയാണ്, but the consequent improvements in administrative ease and public convenience (especially access to public/Govt services) makes it a very worthwhile investment.3) നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുക. Would be hugely beneficial to attract tourists as well as service sector investments.4) മലയാളം മീഡിയം എന്ന സംഗതി പരമാവധി ഒരു LP തലത്തിന് അപ്പുറം കൊണ്ട് പോവാതിരിക്കുക. UP, HS, HSS തലങ്ങൾ സാർവത്രികമായി ഇംഗ്ലീഷ് മീഡിയം ആക്കുക. We don’t want to create new class differences on top of the existing ones.5) സ്കൂളുകളിലെ മാർക്കിങ് ആൻഡ് ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുക. A+ ഉദാരവൽക്കരണം അവസാനിപ്പിച്ച് ഗ്രേഡിംഗ് കുട്ടികളുടെ അക്കാദമിക് പെർഫോമൻസ് നിലവാരം തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ ചെയ്യുക. Unconditional all-pass സംവിധാനം കുട്ടികൾക്ക് basic learning outcomes ഉറപ്പ് വരുത്തുന്ന രീതിയിൽ പുനഃപരിശോധന നടത്തുക.നിലവിലെ wishlist ഇത്രയുമാണ്, feel free to add yours or opine on mine

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *