Kerala

യുവാക്കളെ കുത്തി പരുക്കേൽപ്പിച്ചു; കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പിടിയിൽ

. കൊച്ചി ∙ ആലുവയിലെ ബാറിനു സമീപം രണ്ടു പേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ബംഗാൾ സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാവ് ശ്യാമൾ റോയ് (37) കൂട്ടാളി സാബിർ ഹുസൈൻ (34) എന്നിവരെ ആലുവ പൊലീസ് പിടികൂടി. ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്നാട് സ്വദേശി ശക്തിവേൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇക്കഴിഞ്ഞ 5ന് രാത്രിയാണ് സംഭവം. പ്രതികൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ഇവരെ കത്തി കൊണ്ട് മാരകമായി കുത്തി പരുക്കേൽപ്പിച്ചത്.സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികൾക്കായി റൂറൽ ജില്ലാ പൊലീസ് മേധാവി എസ്പി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. സാബിർ ഹുസൈനെ ആലുവ ഭാഗത്തുനിന്നും മുഖ്യപ്രതിയായ ശ്യാമൾ റോയിയെ പെരുമ്പാവൂർ ഭാഗത്തുനിന്നുമാണ് പിടികൂടിയത്.

ശ്യാമള്‍ റോയ് 2014 മുതൽ സംസ്ഥാനത്തുടനീളം 20 ഓളം മോഷണക്കേസുകളിലെ പ്രതിയാണ്. നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാറില്ല. വീടുകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിന് ആവശ്യമായ ആയുധങ്ങളും കൈയുറയും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.