Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

‘കുട്ടിയെ ബെഡ്ഷീറ്റിൽ പൊതിഞ്ഞു, മോശമായി സ്പർശിച്ചു, അടി കൊടുത്തപ്പോൾ ഓടി’; രക്ഷകയായി വീണ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പുനലൂർ ∙ ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയായ 6 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടാൻ സഹായിച്ചത് കൊട്ടാരക്കര സ്വദേശിയായ വീണയുടെ സമയോചിതമായ ഇടപെടൽ. ഈ മാസം 7ന് പുലർച്ചെ ഒന്നോടെ പാലക്കാട്–തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ട്രെയിനിൽ തെന്മലയിലായിരുന്നു സംഭവം. വീണ ഫോണിൽ ചിത്രീകരിച്ച വിഡിയോയിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ് ഇന്നലെ പിടികൂടുകയായിരുന്നു. കൊല്ലം അയത്തിൽ വടക്കേതിൽ ഗാന്ധിനഗർ 110ൽ എ.സാനിഷ് (46) ആണ് പിടിയിലായത്. ∙ സംഭവത്തെക്കുറിച്ച് വീണ പറയുന്നതിങ്ങനെ

‘ഉറങ്ങുന്ന സമയത്ത് എന്നെയാണ് അയാൾ ആദ്യം ശല്യം ചെയ്തത്. എന്റെ കാലിൽ കാലുകൊണ്ട് സ്പർശിച്ചു. ഞാൻ ഉണർന്നു. അറിയാതെയാകുമെന്ന് കരുതി. രണ്ടാമത് തട്ടിയപ്പോൾ ഞാൻ കാൽമാറ്റി. മൂന്നാമതും ആവർത്തിച്ചപ്പോൾ ഞാൻ ദേഷ്യത്തോടെ എന്തിനാ തട്ടിയതെന്നു ചോദിച്ചു. അയാളുടെ സീറ്റിൽ കാൽ നിവർത്തി വച്ചോളാൻ പറഞ്ഞു. വേണ്ടെന്നു ഞാൻ പറഞ്ഞു. അയാൾ പെട്ടെന്നു ട്രെയിനിനു പുറകിലേക്കു പോയി. അവിടെ ഒരു കുടുംബം ഉറക്കത്തിലായിരുന്നു. അവരുടെ കുട്ടിയെ ബെഡ്ഷീറ്റോടെ എടുത്തു കൊണ്ടുവന്ന് മടിയിലിരുത്തി. അയാളുടെ സ്വന്തം കുട്ടിയാണെന്നാണ് ആദ്യം കരുതിയത്.

∙ പ്രത്യേക ടീം രൂപീകരിച്ച് പൊലീസ്എടത്വാ പള്ളിയിൽ പോയി മടങ്ങുകയായിരുന്ന തെങ്കാശി സ്വദേശികളായ കുടുംബത്തിലെ പെൺകുട്ടിയെയാണ് ഇയാൾ ഉപദ്രവിച്ചത്. പെൺകുട്ടി മുത്തച്ഛനൊപ്പം ജനറൽ കംപാർട്മെന്റിന്റെ തറയിൽ കിടന്നുറങ്ങുകയായിരുന്നു. വീണ ബഹളമുണ്ടാക്കിയതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ ഉണർന്ന് ഓടിയെത്തി. അപ്പോഴേക്കും പ്രതി അടുത്ത കംപാർട്മെന്റിലേക്ക് കടന്നുകളഞ്ഞു. പ്രതിയുടെ ചിത്രം ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനു കൈമാറി. പുനലൂർ റെയിൽവേ പൊലീസിന് പുലർച്ചെ മൂന്നരയോടെ റിപ്പോർട്ട് നൽകി.

അതിനിടയിൽ പെൺകുട്ടിയും കുടുംബവും പരാതിക്കു തയാറാകാതെ തെങ്കാശിയിൽ ഇറങ്ങിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പുനലൂർ റെയിൽവേ പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് സാനിഷിനായി തിരച്ചിൽ തുടങ്ങി. പ്രതിയെ തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ ദിവസം വൈകിട്ട് അയത്തിലുള്ള കോഴിക്കടയിൽ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. പെൺകുട്ടിയും കുടുംബവും പ്രതിയെ തിരിച്ചറിഞ്ഞു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *