National

ഗുണമില്ലാത്ത മുട്ട വിൽപന: ബ്ലിങ്കിറ്റിനോട് വിശദീകരണം തേടി ഭക്ഷ്യസുരക്ഷാ അതോറിറ്റി

ന്യൂഡൽഹി ∙ ഗുണനിലവാരമില്ലാത്ത മുട്ട വിൽക്കുന്നുവെന്ന ഉപഭോക്തൃ പരാതികളിൽ ക്വിക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്കിറ്റിൽനിന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിശദീകരണം തേടി. സമൂഹമാധ്യമങ്ങളിൽ ഉപഭോക്താക്കൾ ഉന്നയിച്ച പരാതികളിൽ എഫ്എസ്എസ്എഐ സ്വമേധയാ എടുത്ത കേസിലാണു നടപടി. ഉപഭോക്തൃ പരാതികളിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് എഫ്എസ്എസ്എഐയുടെ നിർദേശത്തിലുണ്ട്. ബ്ലിങ്കിറ്റിൽ വാങ്ങിയ മുട്ടകളിൽ ദുർഗന്ധം, റബർ പോലുള്ള ഘടന എന്നീ പരാതികളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം പ്ലാറ്റ്‌ഫോമുകളിലൂടെ വിൽക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിന് ഇ-കൊമേഴ്‌സ് കമ്പനികളാകും ഉത്തരവാദികളെന്ന് എഫ്എസ്എസ്എഐ ഉത്തരവിറക്കിയിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.