Wednesday, 28 October 2026
|
വയനാട് • കേരളം
TRENDING
▶ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ് ▶ ഒക്ടോബർ 28 അന്താരാഷ്ട്ര ആനിമേഷൻ ദിനം (International Animation Day) ▶ ഫയലിങ് ഷീറ്റ് സമ്പ്രദായം നിലനിർത്തണം ▶ ഒക്ടോബർ 27 ലോക ഓഡിയോ വിഷ്വൽ പൈതൃക ദിനം: (World Day for Audiovisual Heritage) ▶ ക്രോഷെയിൽ ഇരട്ട റെക്കോർഡ് നേട്ടവുമായി വയനാട്ടുകാരി ശിവന്യ; പ്രായം വെറും പത്ത് ▶ കവുങ്ങ് വീണ് തലക്ക് പരുക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സയ്ക്ക് സഹായം തേടുന്നു ▶ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ് ▶ ഒക്ടോബർ 28 അന്താരാഷ്ട്ര ആനിമേഷൻ ദിനം (International Animation Day) ▶ ഫയലിങ് ഷീറ്റ് സമ്പ്രദായം നിലനിർത്തണം ▶ ഒക്ടോബർ 27 ലോക ഓഡിയോ വിഷ്വൽ പൈതൃക ദിനം: (World Day for Audiovisual Heritage) ▶ ക്രോഷെയിൽ ഇരട്ട റെക്കോർഡ് നേട്ടവുമായി വയനാട്ടുകാരി ശിവന്യ; പ്രായം വെറും പത്ത് ▶ കവുങ്ങ് വീണ് തലക്ക് പരുക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സയ്ക്ക് സഹായം തേടുന്നു
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kalpetta

ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മുംബൈയില്‍ നടന്ന ചടങ്ങില്‍ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം പ്രതിനിധികള്‍ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിക്കുന്നു.

കല്‍പ്പറ്റ:വയനാട്, ഇടുക്കി ജില്ലകളില്‍ നടപ്പാക്കിയ സമഗ്ര ഗ്രാമവികസന പദ്ധതിക്ക് എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പരിഗണിച്ച 130ലധികം പദ്ധതികളില്‍നിന്നാണ്ഗവേഷണനിലയത്തെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

പദ്ധതി നിര്‍വഹണ രീതിയും പ്രാദേശികതലത്തിലെ വികസന മുന്നേറ്റങ്ങളും പുരസ്‌കാര നിര്‍ണയത്തില്‍ പ്രധാന മാനദണ്ഡമായി. വയനാട്, ഇടുക്കി ജില്ലകളിലെ 20 ഗ്രാമങ്ങളില്‍ മൂന്ന് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ പദ്ധതിയിലൂടെ സുഗന്ധവ്യഞ്ജന മേഖല കേന്ദ്രീകരിച്ച് വലിയ വികസനമാണ് നടന്നത്. 5,000ത്തിലധികം കര്‍ഷകരിലേക്കും 1,139 സ്ത്രീകളിലേക്കും പദ്ധതി ആനുകൂല്യങ്ങള്‍ എത്തി. ചെറുകിടനാമമാത്ര കര്‍ഷകര്‍, ആദിവാസി സമൂഹങ്ങള്‍, സ്ത്രീകള്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നിവരെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്.

ശാസ്ത്രീയ സുഗന്ധവ്യഞ്ജന കൃഷി, ഗുണമേന്‍മയുള്ള നടീല്‍ വസ്തുക്കളുടെ ലഭ്യത, സംസ്‌കരണം, മൂല്യവര്‍ധന, ബ്രാന്‍ഡിംഗ്, വിപണി ബന്ധങ്ങള്‍ എന്നിവയ്‌ക്കൊപ്പം പ്രകൃതിവിഭവ പരിപാലനം, വിജ്ഞാന വ്യാപനം എന്നിവയും ഉറപ്പാക്കി. കമ്മ്യൂണിറ്റി നഴ്‌സറികള്‍, പ്രദര്‍ശന കൃഷിയിടങ്ങള്‍, ജൈവ ഉത്പാദനോപാധികളുടെ നിര്‍മാണം, കൂണ്‍കൃഷി, തേനീച്ച വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളില്‍ 30ലധികം ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി പിന്തുണ നല്‍കി.

വിദ്യാഭ്യാസ-സാമൂഹിക-അടിസ്ഥാന സൗകര്യ വികസനത്തിലും മുന്നേറ്റമുണ്ടാക്കാന്‍ പദ്ധതി സഹായകമായി. 40ല്‍ അധികം അങ്കണവാടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. 15 വിദ്യാലയങ്ങളില്‍ ഇന്ററാക്ടീവ് പാനല്‍ ഉള്‍പ്പടെ ആധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ചു.

സമൂഹപങ്കാളിത്തത്തോടെ ഇടുക്കിയില്‍ നടപ്പാക്കിയ ‘ഇരട്ടയാര്‍ മാലിന്യ സംസ്‌കരണ മാതൃക’ ശുചിത്വ പാരിപാലനത്തിനൊപ്പം ഹരിതകര്‍മ സേനാംഗങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്താനും സഹായിച്ചു.

ഈ സംരംഭം കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ 2024-2025ല്‍ പ്രത്യേക പരാമര്‍ശം നേടിയിരുന്നു.മുംബൈയില്‍ നടന്ന ചടങ്ങില്‍ ഗവേഷണ നിലയത്തിനുവേണ്ടി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീനി രാമന്‍, ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *