Kerala

പണം പന്തയം വച്ച് കോഴി പോര്;എട്ടുപേർ പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പണം പന്തയം വെച്ച് കോഴിപ്പോര് നടത്തിയ എട്ടുപേർ പൊലീസ് പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ , കിണത്തുക്കടവ് സ്വദേശികളായ ടി.ജ്ഞാന കുമാർ (32) , ടി.ഉദയകുമാർ (32) വി.നവീൻകുമാർ (31) ,ആർ.നന്ദകുമാർ (29),പൊള്ളാച്ചി രാമർ കോവിൽ സ്ട്രീറ്റ് എം.ഷൺമുഖ സുന്ദരം (32) , പൊള്ളാച്ചി, പഴനിയാണ്ടവർ കോവിൽ വീഥി പി.പ്രദീപ് കുമാർ (20),എരുത്തേമ്പതി മാങ്കാപ്പള്ളം എസ്. നിധിൻ കുമാർ (34), ഒഴലപ്പതി , കുപ്പാണ്ട കൗണ്ടന്നൂർ എം.രാമസ്വാമി (42) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വടകരപ്പതി അനുപ്പൂരിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. പ്രദേശത്തെ ഒഴിഞ്ഞ പറമ്പിലായിരുന്നു പന്തയം നടത്തിയത്. ഇവരിൽ നിന്ന് രണ്ട് കോഴികളും 12740 രൂപയും പിടിച്ചെടുത്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.