Kerala

മിൽമ പാൽ വില കൂട്ടി: ജൂൺ ഒന്ന് മുതൽ ലിറ്ററിന് കൂടുന്നത് നാല് രൂപ

മിൽമ പാൽ വില ലിറ്ററിന് നാല് രൂപ കൂട്ടി. ജൂൺ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. പാൽ വില കൂട്ടുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. വില വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാനായി ഒരു വിദഗ്ദ്ധ സമിതിയെ മിൽമ നിയോഗിച്ചിരുന്നു. നാല് മുതൽ ആറ് രൂപ വരെ വർദ്ധിപ്പിക്കാമെന്ന സമിതിയുടെ ശുപാർശയെ തുടർന്നാണ് പാൽ വില കൂട്ടിയത്.3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർദ്ധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. പാൽ ഉൽപ്പന്നങ്ങൾക്കും വില കൂടും. പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പായതിനാൽ വില വ‌ർദ്ധനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില കൂട്ടാനുള്ള അനുമതി നൽകിയത്. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.പുതുക്കിയ വർദ്ധനപ്രകാരമുള്ള തുകയിൽ 83.75 ശതമാനം വിഹിതവും ക്ഷീര കർഷകർക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയകൾക്കും നൽകാനാണ് തീരുമാനം

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.