Kerala

12 കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; വിഷു ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. vb 135452 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ. കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിനാണ് ബംപര്‍ സമ്മാനം. ഡി അനില്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ബംപര്‍ ലഭിച്ചത്.

va 616453, vb 327020, vc 348224, vd 252972, ve 649598, vg 367998 എന്നി നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഒരു കോടിവീതം ആറു സീരീസുകള്‍ക്കാണ് രണ്ടാം സമ്മാനം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിനാണ് നറുക്കെടുപ്പ് നടന്നത്.

അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാര്‍ വിറ്റഴിച്ചു. ഇത് റെക്കോഡാണ്. കഴിഞ്ഞ വര്‍ഷം 42,87,350 വിഷു ബംപര്‍ ടിക്കറ്റുകള്‍ ആണ് വിറ്റത്. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ വില്‍പ്പന. 11,58,480 എണ്ണം. തൃശൂര്‍ 5,10,820, തിരുവനന്തപുരം 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയര്‍ന്ന വില്‍പ്പനകള്‍.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.